തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിക്ക് എല്‍.ഡി.എഫില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന മാണി സി. കാപ്പന്‍ എംഎല്‍എയുടെ പരസ്യ വിമര്‍ശനത്തിന് പിന്നാലെ അദ്ദേഹത്തിന് യുഡിഎഫിലേക്ക് ക്ഷണം.
കണ്‍വീനര്‍ എം.എം.ഹസനാണ് കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തത്. യുഡിഎഫിന്റെ നയങ്ങള്‍ അംഗീകരിക്കാന്‍ തയാറാണെങ്കില്‍ അദ്ദേഹത്തെ മുന്നണി സ്വീകരിക്കുമെന്ന് ഹസന്‍ വ്യക്തമാക്കി.
പാലാ മുന്‍സിപ്പാലിറ്റി സീറ്റ് വിഭജനത്തില്‍ എന്‍സിപിയെ ഇടതുമുന്നണിയില്‍ തഴഞ്ഞുവെന്നായിരുന്നു കാപ്പന്റെ വിമര്‍ശനം. സീറ്റ് വിഭജനത്തില്‍ എന്‍സിപിക്ക് വേണ്ട പരിഗണന കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം എല്‍ഡിഎഫില്‍ രേഖപ്പെടുത്തും. തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിഷേധം എവിടെയും അറിയിച്ചിട്ടില്ലെന്നും ഇനി തുറന്നു പറയുന്നതില്‍ തെറ്റില്ലെന്നും കാപ്പന്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News