KeralaNews

സുധാകരന്‍ മത്സരത്തിന് ,എം.എം.ഹസന്‍ കെ.പി.സി.സി അധ്യക്ഷന്‍

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല മുതിര്‍ന്ന നേതാവ് എം.എം.ഹസന് നല്‍കി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ഇപ്പോഴത്തെ അധ്യക്ഷന്‍ കെ.സുധാകരന്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാലാണ് താല്‍ക്കാലിക ചുമതല എഐസിസി ഹസനു നല്‍കിയത്. ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തേക്കു മാത്രമാണ് ചുമതല. നിലവില്‍ യുഡിഎഫ് കണ്‍വീനറാണ് എം.എം. ഹസന്‍. തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനാകണമെന്ന് രമേശ് ചെന്നിത്തലയ്ക്കും നിര്‍ദേശമുണ്ട്.

നേരത്തെ കെ.സുധാകരന്‍ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് പദവിയടക്കം ചൂണ്ടിക്കാട്ടിയായിരുന്നു മത്സരത്തിനില്ലെന്ന് അറിയിച്ചിരുന്നത്. എന്നാല്‍, കണ്ണൂരില്‍ കെ.സുധാകരന്‍ തന്നെ മത്സരിക്കണമെന്ന് ?കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് എം.വി.ജയരാജനാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

കേരളത്തിലെ 16 സീറ്റുകളില്‍ ഉള്‍പ്പെടെ 39 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ഇന്ന് ഡല്‍ഹിയില്‍ പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധി ഇത്തവണയും വയനാട്ടില്‍നിന്ന് ജനവിധി തേടും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കും. വടകരയിലെ സിറ്റിങ് എംപി കെ.മുരളീധരന്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയായി. തിരുവനന്തപുരത്ത് ശശി തരൂര്‍ ഉള്‍പ്പെടെ മറ്റു മണ്ഡലങ്ങളില്‍ സിറ്റിങ് എംപിമാര്‍ക്കു തന്നെ അവസരം നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button