23.9 C
Kottayam
Sunday, November 17, 2024
test1
test1

മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.കെ മുനീറിന്റെ പേരിന് മുൻതൂക്കം,പി.കെ കുഞ്ഞാലിക്കുട്ടിയ്ക്ക് യോജിപ്പില്ല, പ്രതിസന്ധി തുടരുന്നു

Must read

മലപ്പുറം: മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.കെ മുനീറിന്റെ പേരിന് മുൻതൂക്കം. ജില്ലാ ഭാരവാഹികളിൽ കൂടുതൽ പേരിനും മുനീറിനെ പിന്തുണച്ചതോടെയാണിത്. എന്നാൽ പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഈ നീക്കത്തോട്  യോജിപ്പില്ലാത്ത സാഹചര്യത്തിൽ പ്രതിസന്ധി തുടരുകയാണ്.

പിഎംഎ സലാമിനെ വീണ്ടും ജനറൽസെക്രട്ടറിയാക്കാൻ പികെ കുഞ്ഞാലിക്കുട്ടി പക്ഷം നീക്കം തുടങ്ങിയതോടെയാണ് മറുപക്ഷം എതിർപ്പറിയിച്ച് മുനീറിന് വേണ്ടി നീക്കം തുടങ്ങിയത്.

ഇതോടെ  പ്രതിസന്ധിയുണ്ടായി. സാദിഖലി തങ്ങൾ ലീഗ് ജില്ലാ ഭാരവാഹികളെ മലപ്പുറത്തേക്ക് വിളിച്ച് വരുത്തി  അഭിപ്രായം ചോദിച്ചു. കണ്ണൂരൊഴികെ ലീഗിന്  സ്വാധീനമുള്ള പ്രധാന ജില്ലാ ഭാരവാഹികൾ മുനീറിനെ തുണച്ചു. പാണക്കാട് തങ്ങൾ നയം വ്യക്തമാക്കിയില്ലെങ്കിലും മുനീറിൻ്റെ പേരിനാണ് മുൻതൂക്കം.

എന്നാൽ കുഞ്ഞാലിക്കുട്ടി ഇത് അംഗീകരിക്കാനിടിയല്ലാത്ത സാഹചര്യത്തിൽ സമവായത്തിനായി  ഇരുവരുമായും അടുപ്പമുള്ള ഒരു എംഎൽഎയെ നിയോഗിച്ചെന്നാണ് വിവരം. 

നാളെ കൗൺസിൽ യോഗം ചേരും മുൻപ് സമവായം ഉണ്ടാക്കാനാണ് നീക്കം.  തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ പോകില്ലെന്ന് സാദിഖലിതങ്ങൾ വ്യക്തമാക്കി. ഇടി മുഹമ്മദ് ബഷിറും കെപിഎ മജീദും അടക്കമുള്ള പ്രബല നേതാക്കൾ സലാമിനെ വീണ്ടും ജനറൽ സെക്രട്ടറിയാക്കുന്നതിനെ എതിർക്കുന്നുണ്ട്.

സിഎച്ചിന്റെ മകൻ എന്നതും മുനീറിന് നേട്ടമാകും. കോഴിക്കോട് അടക്കമുള്ള പല ജില്ലകളിലും കുഞ്ഞാലിക്കുട്ടിയുടെ നീക്കം മുനീറും കെഎം ഷാജിയും അടക്കമുള്ളവർ ചേ‍ർന്ന് പൊളിച്ചിരുന്നു.

സംസ്ഥാന ഭാരവാഹികളെ നിശ്ചയിക്കുന്ന കാര്യത്തിലും അതേ  ചരടുവലികൾ സജീവമാവുകയാണ്. അഴിച്ചു പണിയിൽ വികെ ഇബ്രാഹിം കുഞ്ഞിനെ ട്രഷററാക്കാനുള്ള നീക്കമുണ്ട്. ഇതിനെതിരെ അഹമ്മദ് കബീറടക്കമുള്ള നേതാക്കൾ എതിർപ്പറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോലീസിൻ്റെ കയ്യിൽ നിന്നും ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ

ആലപ്പുഴ: ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ.പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി...

ചേവായൂർ ബാങ്ക് ഭരണം സിപിഎം പിന്തുണയുള്ള വിമതർക്ക്; 61 കൊല്ലത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം

കോഴിക്കോട്: 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാർ...

നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ;അസ്വഭാവിക മരണത്തിന് കേസെടുത്തു, സഹപാഠികൾ തമ്മിൽ തര്‍ക്കം നടന്നതായി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്നങ്ങള്‍ എന്ന് സൂചന. അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററാക്കിയതിനെ ചിലര്‍ എതിർത്തു. ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു...

എറണാകുളത്ത് നിന്ന് പിടിച്ച് ആലപ്പുഴയിലേക്ക് പോകുംവഴി സംഘാംഗം ചാടിപ്പോയി; ന​ഗരത്തിൽ പൊലീസ് പരിശോധന

കൊച്ചി: കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ആൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി...

പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാനെന്ന് എം സ്വരാജ്; ‘കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ’ എന്നോണമാണ് സന്ദർശനം

പാലക്കാട്: വയനാട് ഉരുൾപൊട്ടലിൽ സഹായം നിഷേധിക്കുന്ന കേന്ദ്ര സ‍ർക്കാ‍ർ നിലപാടിൽ പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമ‍ർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. പ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങൾ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.