26.6 C
Kottayam
Sunday, November 10, 2024
test1
test1

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, കാലവർഷക്കാറ്റ് ശക്തിപ്രാപിച്ചു; 5 ദിവസം അതിശക്തമായ മഴ തുടരും

Must read

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാല്‍ കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനാല്‍ തന്നെ കേരളത്തിൽ അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.കനത്ത മഴയില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഇന്ന് അതിതീവ്ര മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്താണ് ന്യൂനമർദം രൂപപ്പെട്ടത്. ഇതിന്‍റെ ഫലമായിട്ടാണ് കേരളത്തില്‍ ശക്തമായ മഴ പെയ്യുന്നത്. കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായി ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും മറ്റിടങ്ങളില്‍ മിതമായ, ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. ഇടി, മിന്നല്‍, കാറ്റ് എന്നിവയോടെയായിരിക്കും ശക്തമായ മഴയുണ്ടാകുക.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് (ജൂലൈ 15) അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പുറത്തിറക്കിയ മുന്നറിയിപ്പില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ശക്തമായ മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശം

കോട്ടയം വൈക്കം വെച്ചൂരിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് മരം വീണു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. കാറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. കനത്ത മഴയെ തുടർന്ന് റോഡരികിൽ നിന്ന മരം ചുവടോടെ കടപുഴകി വീഴുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
സംഭവത്തിന് പിന്നാലെ റോഡിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. വൈക്കം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

കനത്ത മഴയിലും കാറ്റിലും  മട്ടാഞ്ചേരി പാലത്തിലേക്ക് മരം കടപുഴകി വീണ് സ്കൂട്ടറിൽ യാത്ര ചെയ്ത ദമ്പതികൾക്ക് പരിക്ക്. ആലപ്പുഴ സ്വദേശി ഉനൈസിനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും ഉടൻ വണ്ടാനം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. ഒരാളുടെ പരിക്ക് ഗുരുതരമെന്നാണ് വിവരം. റോഡിലൂടെ ബൈക്കിൽ പോകുന്നതിനിടെ മഴ പെയ്തപ്പോൾ ഇരുവരും വാഹനം റോഡരികിലൊതുക്കി വെയ്റ്റിംഗ് ഷെഡിൽ കയറി നിൽക്കുകയായിരുന്നു. മഴ മാറിയപ്പോൾ തിരിച്ച് വണ്ടിയിലേക്ക് കയറാൻ പോകുന്നതിനിടെയാണ് മരം വീണത്. നാട്ടുകാർ ഉടനെ ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.

പാലക്കാട് തണ്ണീർക്കോട് സ്കൂളിന് മുകളിൽ മരം വീണു. സീനിയർ ബേസിക് സ്കൂൾ കെട്ടിടത്തിന് മുകളിലേക്കാണ് മരം വീണത്. സ്കൂളിന് സമീപത്ത സ്വകാര്യ ഭൂമിയിലെ തേക്കാണ് കടുപുഴകി വീണത്. സ്കൂൾ തുറക്കും മുൻപാണ് മരം കടപുഴകി വീണതെന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തില്‍ ഓടിട്ട മേൽക്കൂര പൂര്‍ണമായി തകര്‍ന്നു. ചുവരുകൾ വിണ്ട് കീറി. സുരക്ഷ മുൻ നിര്‍ത്തി സ്കൂളിന് അവധി നൽകിയതായി പ്രിൻസിപ്പൽ അറിയിച്ചു.

പാലരുവി വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് വിലക്ക്

കൊല്ലം തിരുമംഗലം ദേശീയപാതയിൽ ആര്യങ്കാവ് ആർ.ഒ ജംഗ്ഷന് സമീപം  മരം കടപുഴകി വീണു. കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലേക്കാണ് മരം വീണത്.  സമീപത്ത് പാർക്ക്
ചെയ്തിരുന്ന രണ്ട് വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് പാലരുവി വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആലപ്പുഴയിലെ ബുധനൂരിനെ നടുക്കി ഇടിമിന്നൽ; 5 വീടുകൾക്കും ക്ഷേത്രത്തിനും നാശനഷ്ടം

മാന്നാർ: ബുധനൂരിൽ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. അഞ്ചോളം വീടുകൾക്കും കുടുംബക്ഷേത്രത്തിനുമാണ് മിന്നലേറ്റ് നാശനഷ്ടം സംഭവിച്ചത്. നിരവധി വൈദ്യുതോപകരങ്ങൾ കത്തിനശിച്ചു. ബുധനൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് എണ്ണയ്ക്കാട് മലമേൽ സുനിൽകുമാർ പി, സഹോദരൻ അജികുമാർ...

സിനിമ കാണുന്നതിനിടെ തിയേറ്ററിലെ ടാങ്ക് തകര്‍ന്ന് അപകടം; വെള്ളം ഒഴുകിയെത്തി, 4 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരിൽ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്ന് അപകടം. അപകടത്തിൽ സിനിമ കാണാനെത്തിയ നാല് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ മട്ടന്നൂരിലെ സഹിന സിനിമാസിലെ വാട്ടര്‍ ടാങ്കാണ് തകര്‍ന്നത്. വാട്ടര്‍ ടാങ്ക്...

എക്‌സൈസ് പരിശോധനയില്‍ വീട്ടില്‍ നിന്ന് ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു; ഭാര്യ പിടിയിൽ,ഭർത്താവ് ഒളിവിൽ

റാന്നി: പത്തനംതിട്ട റാന്നിയിൽ 13 ലിറ്റർ ചാരായവുമായി ഒരു സ്ത്രീയെ എക്സൈസ് അറസ്റ്റ് ചെയ്തു. ചെറുകുളഞ്ഞി സ്വദേശിനി മറിയാമ്മയാണ് അറസ്റ്റിലായത്. ഭർത്താവ് രാജു ഒളിവിൽ പോയിരിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു. ചാരായ വാറ്റിനെക്കുറിച്ച് അറിഞ്ഞ്...

ആണ്‍സുഹൃത്ത് ബന്ധത്തിൽ നിന്ന് പിന്മാറി; മനോവിഷമത്തിൽ യുവാവ് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചി:ആൺസുഹൃത്ത് ബന്ധത്തിൽ നിന്ന് പിൻവാങ്ങിയതിലെ മനോവിഷമത്തിൽ യുവാവ് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ചാണ് കോഴിക്കോട് സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ബെല്‍റ്റ് കഴുത്തിൽ...

മനോഭാവമാണ് മുഖ്യം! സഞ്ജുവിനെ കുറിച്ച് വാതോരാതെ സൂര്യകുമാര്‍ യാദവ്

ഡര്‍ബന്‍: സൂര്യകുമാര്‍ യാദവിന് കീഴിലാണ് മലയാളി താരം സഞ്ജു സാംസണ്‍ വലിയ പിന്തുണ ലഭിക്കുന്നത്. രോഹിത് ശര്‍മ വിരമിച്ചതിന് ശേഷം സഞ്ജുവിന് ഓപ്പണിംഗ് റോള്‍ നല്‍കുകയായിരുന്നു. എന്തായാലും ലഭിച്ച അവസരം സഞ്ജു ശരിക്കും...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.