മുംബൈ:ഇടയ്ക്കിടെ ഓരോ ഫീച്ചറുകൾ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ് . അതും കിടിലം ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഈയിടെ പുറത്തിറക്കിയത് . ഇപ്പോഴിതാ വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ വീഡിയോ കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.
ലോ ലൈറ്റ് മോഡ് ഫീച്ചറാണ് വാട്സ്ആപ്പ് കൊണ്ടുവന്നിരിക്കുന്നത്. ലൈറ്റ് ഇല്ലാത്തപ്പോഴും വീഡിയോ കോളിലൂടെ വ്യക്തമായി മുഖം കാണാൻ സാധിക്കും എന്നാണ് വാട്‌സ്ആപ്പ് പറയുന്നത്. ലോ ലൈറ്റ് മോഡ് അവതരിപ്പിക്കുന്നതോടെ, വ്യക്തിയുടെ വ്യക്തമായ മുഖം ലഭിക്കുന്നതിനും ആശയവിനിമയം ഫലപ്രദമായി നടത്താനും സാധിക്കുമെന്ന് വാട്സ്ആപ്പ് അവകാശപ്പെടു
പുതിയ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യാൻ വന്നവർക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാവുക. വീഡിയോ കോൾ ചെയ്യുമ്പോൾ ഇന്റർഫെയ്സിന്റെ വലതുവശത്ത് മുകളിലുള്ള ബൾബ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഈ ഫീച്ചർ പ്രയോജനപ്പെടുത്താം. വെളിച്ചമുള്ള സമയത്ത് ഈ ഫീച്ചർ ഓഫ് ചെയ്ത് വെയ്ക്കാനുള്ള സൗകര്യവും ഇതിൽ ഒരുക്കിയിട്ടുണ്ട്. ഇനി ലൈറ്റ് ഇല്ല എന്നുള്ള പരാതി വേണ്ടേ വേണ്ട.