തിരുവനന്തപുരം:പ്രണയം നിരസിച്ചതിന്റെ പകയില്‍ യുവാവ് 20കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു.തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. 20കാരിയുമായി അടുപ്പത്തിലായിരുന്ന ആര്യനാട് സ്വദേശി അരുണ്‍ എന്നയാളാണ് ആക്രമണത്തിന് പിന്നില്‍.
യുവതി താമസിച്ചിരുന്ന വീട്ടിലെത്തിയാണ് ഇയാള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ യുവതിയ്ക്ക് ഗുരുതര പരിക്കേറ്റു. യുവതിയുടെ ശരീരത്തില്‍ 15 കുത്തുകള്‍ ഏറ്റിട്ടുണ്ട്. പ്രണയ നൈരാശ്യമാണ് ആക്രമണത്തില്‍ പിന്നിലെന്ന് പൊലീസ് പറയുന്നു.പ്രതി അരുണിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ എല്‍പ്പിച്ചു. ഇയാളെ ചോദ്യം ചെയ്ത് വരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News