Home-bannerKeralaNewsRECENT POSTS
ജമ്മു വിഷയം: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശവുമായി ലോക്‌നാഥ് ബഹ്‌റ
തിരുവനന്തപുരം: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാരിര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റയുടെ ജാഗ്രത നിര്‍ദ്ദേശം.
ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാകുന്ന തരത്തിലുള്ള യാതൊരു നടപടികളും അനുവദിക്കില്ലെന്ന് ബെഹ്റ വ്യക്തമാക്കി. ജില്ലാ പോലീസ് മേധാവിമാര്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് നടപടി സ്വീകരിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News