കോട്ടയം: കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. കളക്ടറേറ്റിനു സമീപം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ എത്തിച്ച മൃതദേഹം നാട്ടുകാര്‍ തടയുകയായിരിന്നു. ശ്മശാനത്തിന് സമീപം താമസിക്കുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് മാര്‍ഗതടസം സൃഷ്ടിച്ചു. ജനപ്രതിനിധികളെ പോലും അറിയിക്കാതെ രഹസ്യമായാണ് മൃതദേഹം കൊണ്ടുവന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കോട്ടയം സിഎംഎസ് കോളജിന് സമീപം നെടുമാലിയില്‍ ഔസേഫ് ജോര്‍ജിന്റെ (85) മൃതദേഹമാണ് വൈദ്യുതി ശ്മശാനത്തില്‍ എത്തിച്ചത്. കോട്ടയത്തെ ആദ്യത്തെ കൊവിഡ് മരണമായിരുന്നു ഔസേഫിന്റേത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News