KeralaNews

വോട്ടെണ്ണൽ: കാസർഗോഡ് നിരോധനാജ്ഞ

കാസർഗോഡ്: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണൽ പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിൽ 10 പോലീസ്‌സ്‌റ്റേഷൻ പരിധിയിൽ ഡിസംബർ ഡിസംബർ 17 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് കളക്ടർ അറിയിച്ചു.

ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ , കാഞ്ഞങ്ങാട് മുൻസിപാലിറ്റി, അജാനൂർ പഞ്ചായത്ത് ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ പടന്ന, ചെറുവത്തൂർ, പിലിക്കോട് ഗ്രാമ പഞ്ചായത്തുകൾ നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ നീലേശ്വരം മുൻസിപാലിറ്റി മേൽപറമ്പ്, ‘വിദ്യാ നഗർ, കാസർകോട് പോലീസ് സ്റ്റേഷൻ പരിധികളിൽ പൂർണമായും , നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസർകോട് മുൻസിപാലിറ്റിപൂർണമായും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ കുമ്പള ടൗൺ, ബന്തിയോട് , അഡ്ക്ക , സീതാംഗോളി, ഉളുവാർ, മൊഗ്രാൽ, ബംബ്രാണ, മഞ്ചേശ്വരം പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഉപ്പള, മഞ്ചേശ്വരം, ഹൊസങ്കടി, കുഞ്ചത്തൂർ, ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ബോവിക്കാനം, ഇരിയണ്ണി : അഡൂർ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ആയുധം കൈവശം വെക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button