ആൻറണിയുടെ മനംമാറ്റം, കാരണം വ്യക്തമാക്കി ലിബർട്ടി ബഷീർ
കൊച്ചി:മരക്കാര്‍ തീയേറ്ററില്‍ റിലീസ് ചെയ്യാനുള്ള ആന്റണി പെരുമ്പാവൂരിന്റെ മനംമാറ്റത്തിന് കാരണം എന്താണെന്ന് തുറന്ന് പറഞ്ഞ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍. ആന്റണി പെരുമ്പാവൂരിന്റെ മനംമാറ്റത്തിന് കാരണം കുറിപ്പിന്റെ ബുക്കിങ് കണ്ടിട്ടാണെന്നാണ് അദ്ദേഹം പറയുന്നത്. ഒടിടി പ്ലാറ്റ്ഫോം ഒരിക്കലും ഭീഷണിയല്ലെന്ന തെളിവാണ് കുറുപ്പിന്റെ ബുക്കിങ് എന്നും അദ്ദേഹം വ്യക്തമാക്കി.
ലിബര്‍ട്ടി ബഷീറിന്റെ വാക്കുകള്‍
‘രണ്ട് ദിവസത്തില്‍ ആന്റണി പെരുമ്പാവൂരിന്റെ മനംമാറ്റത്തിന് കാരണം കുറിപ്പിന്റെ ബുക്കിങ് കണ്ടിട്ടാണ്. ബുക്കിങ് കണ്ടപ്പോള്‍ അവര്‍ക്ക് തോന്നി ജനങ്ങല്‍ തീയേറ്ററുകളില്‍ എത്തുമെന്ന്. ഒടിടി പ്ലാറ്റ്ഫോം നമുക്ക് ഒരിക്കലും ഭീഷണിയല്ല എന്നതിന്റെ തെളിവാണ് കുറുപ്പിന്റെ ബുക്കിങ്. തീയേറ്ററില്‍ സിനിമ കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കേരളത്തില്‍ എല്ലാ തീയേറ്ററുകളിലും രാത്രി പന്ത്രണ്ട് മണിക്കും രണ്ട് മണിക്കും ഷോയുണ്ട്. എന്റെ അഞ്ച് തീയേറ്ററുകളിലും രാത്രി ഷോ നടത്തുന്നുണ്ട്. ടിക്കറ്റുകളൊക്കെ ഫുള്‍ ആണ്. ഒരു ചരിത്ര സംഭവംകൂടിയാണിത്’
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാറിന്റെ ബജറ്റ് 100 കോടിയാണ് .തന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണിതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നെ പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുഗ്, കന്നട ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് തിരക്കഥ.
ഇന്നലെ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. വെള്ളിയാഴ്ച കേരളത്തിലെ തിയേറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലുമായി 505 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യദിനത്തിൽമാത്രം 2000-ത്തിലേറെ പ്രദർശനങ്ങളാണ് നടന്നത്. ചിത്രം ആറ് കോടിയിലധികം രൂപയാണ് നേടിയെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ അറിയിച്ചിരിക്കുകയാണ്
ഈ വര്‍ഷം ഒരു മലയാളം സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ ആണിത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തിയത്.കേരളം ഇന്നും ചർച്ചചെയ്യുന്നത് 37 വർഷമായി ചുരുളഴിയാത്ത ഒരു രഹസ്യത്തെ കുറിച്ചാണ്. ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി നിൽക്കുന്ന സുകുമാര കുറിപ്പ് എന്ന പിടികിട്ടാപുള്ളിയാണ്. ഒരിടവേളയ്ക്ക് ശേഷം സുകുമാര കുറുപ്പ് വാർത്തകളിൽ നിറയുന്നത് ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന സിനിമ എത്തിയതോടെയാണ്.
കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം മലയാളത്തില്‍ ആദ്യമായി റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്പ്.സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.