KeralaNewsRECENT POSTS
പുലിയെ കണ്ടതായി സംശയം; ഭീതിയൊഴിയാതെ നാട്ടുകാര്‍
മലപ്പുറം: വടക്കാങ്ങരയില്‍ പുലിയെ കണ്ടതായി സംശയം, പ്രദേശവാസികള്‍ ഭീതിയുടെ മുള്‍മുനയില്‍. വടക്കാങ്ങര ആലിന്‍ കുന്ന് പ്രദേശത്ത് ഇന്നലെ രാത്രിയോടെയാണ് പുലിയെ കണ്ടതായി പ്രദേശവാസികള്‍ പറയുന്നത്. ഒരാഴ്ച മുമ്പ് പ്രദേശവാസിയായ ഒരാള്‍ മങ്കടയില്‍ നിന്നും വടക്കാങ്ങരയിലേക്ക് രാത്രി കാറില്‍ യാത്ര ചെയ്തപ്പോഴും ആലിന്‍ കുന്ന് പരിസരത്ത് പുലിയെ കണ്ടതായി പറയുന്നു. എന്നാല്‍ അന്ന് അത് അത്ര ഗൗരവത്തില്‍ എടുക്കാതെ വിടുകയായിരുന്നു.
എന്നാല്‍ ആലിന്‍കുന്ന് കടക്ക് സമീപം ഇന്നലെ അര്‍ദ്ധരാത്രിയോടെ പുലിയെ കണ്ടതായും മറ്റു മൃഗങ്ങളുടെ അപശബ്ദങ്ങള്‍ കേട്ടതായും പ്രദേശവാസികള്‍ പറയുന്നു. പുലി ഭീതിയില്‍ വിറങ്ങലിച്ചാണ് പ്രദേശവാസികള്‍ ഇപ്പോള്‍ താമസിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News