തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍.ഡി.എഫിന് മുന്നേറ്റം. 62 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുമ്പോള്‍ 43 മണ്ഡലങ്ങളില്‍ യു.ഡി.എഫ് ലീഡ് ചെയ്യുന്നു. എന്‍.ഡി.എയ്ക്ക് ഒരിടത്ത് മാത്രമാണ് ലീഡുള്ളത്.
എല്ലാ കണ്ണുകളും ഉറ്റുനോക്കിയിരുന്ന നേമം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ലീഡ് ചെയ്യുന്നു. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോഴാണ് കുമ്മനം മുന്നിട്ടു നില്‍ക്കുന്നത്.
തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണി ലീഡ് ചെയ്യുന്നു. 20 വോട്ടിന്റെ ലീഡാണ് ജോസ് കെ. മാണി നേടിയിരിക്കുന്നത്. പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലും ലീഡ് ചെയ്യുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News