അരൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
ചേര്‍ത്തല: അരൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കല്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഉപവരണാധികാരിക്ക് മുന്നില്‍ രണ്ട് സെറ്റ് നാമനിര്‍ദേശ പത്രികയാണ് മനു സമര്‍പ്പിച്ചത്.
വയലാര്‍ മേനാശേരി രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പ്രവര്‍ത്തകരോടൊപ്പം എത്തിയായിരുന്നു പത്രികാ സമര്‍പ്പണം. പാലായിലെ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്നും, ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ പ്രാധാന്യം നല്‍കികൊണ്ടായിരിക്കും തെരഞ്ഞെടുപ്പ് പ്രചാരണമെന്നും മനു സി പുളിക്കല്‍ പറഞ്ഞു.
അതേസമയം അരൂരില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി എല്‍ഡിഎഫ് മുന്നോട്ട് പോകുമ്പോള്‍ മറ്റു രണ്ട് മുന്നണികള്‍ക്കും ഇതുവരെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനായിട്ടില്ല. അരൂരില്‍ എന്‍ഡിഎ ഘടകക്ഷിയായ ബിഡിജെഎസ് മത്സരിക്കാനില്ല എന്ന് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാകാതെ കുഴങ്ങുകയാണ് എന്‍ഡിഎ.