KeralaNews

കൂട്ടിക്കലിൽ പലയിടത്ത് ഉരുൾ പൊട്ടൽ, വ്യാപകനാശനഷ്ടം

മുണ്ടക്കയം: കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിൽ നിരവധി ഇടങ്ങളിൽ ഉരുൾപൊട്ടി വ്യാപക നാശനഷ്ടം. കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ രണ്ടിടങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലിൽ 13 പേരെ കാണാതായി. പലേടത്തേക്കും രക്ഷാപ്രവർത്തകർക്കു കടന്നു ചെല്ലാൻ കഴിയാത്ത സ്ഥിതിയാണ്. അതുകൊണ്ടു തന്നെ ജില്ലാ ഭരണകൂടം സൈന്യത്തിന്‍റെ സഹായം തേടിയിട്ടുണ്ട്.

ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ​മേ​ഖ​ല​ക​ളി​ൽ വ​ലി​യ ദു​ര​ന്ത​മാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​തും അ​ടി​യ​ന്ത​ര സ​ഹാ​യം വേ​ണ​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ഭ്യ​ർ​ഥി​ച്ചു.

പ്ലാ​പ്പ​ള്ളി​യി​ൽ ഉ​രു​ൾ​പ്പൊ​ട്ടി മൂ​ന്ന് വീ​ടു​ക​ൾ ഒ​ലി​ച്ചു പോ​യി. മ​റ്റൊ​രു വീ​ടി​നു മു​ക​ളി​ലേ​ക്കു മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ണ് മൂ​ന്ന് പേ​ർ മ​രി​ച്ചു. മൂ​ന്ന് പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. നാ​ട്ടു​കാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യു​മൊ​ക്കെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​പ്പോ​ൾ തെ​ര​ച്ചി​ൽ ന​ട​ക്കു​ന്ന​ത്.

റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി ഒ​റ്റ​പ്പെ​ട്ട​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ട​ന്നു ചെ​ല്ലു​ന്ന​തി​നും വ​ലി​യ പ്ര​തി​ബ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഇ​ന്ന് രാ​വി​ലെ മു​ത​ൽ കു​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ആ​ളു​ക​ളെ മാ​റ്റി പാ​ർ​പ്പി​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

കു​ട്ടി​ക്ക​ൽ ടൗ​ൺ ഉ​ൾ​പ്പെ​ടെ പ​ല പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ട​യി​ലാ​ണ്. കു​ട്ടി​ക്ക​ൽ, മു​ണ്ട​ക്ക​യം, കാ​ഞ്ഞി​ര​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

പ്ര​ദേ​ശ​ത്ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​തെ​ന്ന് മു​ൻ എം​എ​ൽ​എ പി.​സി. ജോ​ർ​ജും പ​റ​ഞ്ഞു. ത​ന്‍റെ വീ​ട്ടി​ലും വെ​ള്ളം ക​യ​റു​ന്ന സ്ഥി​തി​യാ​ണ്. ആ​ദ്യ​മാ​യാ​ണ് താ​ൻ ഇ​വി​ടെ ഇ​ത്ര​യ​ധി​കം വെ​ള്ളം കാ​ണു​ന്ന​തെ​ന്നും പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു.

പാ​ലാ​യി​ൽ വൈ​കാ​തെ പ്ര​ള​യം എ​ത്തു​മെ​ന്നും ക​ച്ച​വ​ട​ക്കാ​ർ അ​ട​ക്ക​മു​ള്ള​വ​ർ സാ​ധ​ന സാ​മ​ഗ്രി​ക​ൾ വെ​ള്ളം ക​യ​റാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു മാ​റ്റി സൂ​ക്ഷി​ക്കു​ന്ന​തു ന​ല്ല​താ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker