KeralaNews

വാഴയിലയില്‍ ചോറും കോഴിയിറച്ചിയും; 21-ാം ജന്മദിനത്തില്‍ 60 തെരുവുനായ്ക്കളെ ഊട്ടി ലക്ഷ്മി, കൈയ്യടി

പാലക്കാട്: വാഴയിലയില്‍ ചോറും കോഴിയിറച്ചിയും വിളമ്പി തന്റെ 21-ാം ജ്ന്മദിനത്തില്‍ 60 തെരുവുനായ്ക്കാളെ ഊട്ടി ലക്ഷ്മി. ശനിയാഴ്ചയാണ് ലക്ഷ്മി തെരുവുനായ്ക്കള്‍ക്ക് ഉഗ്രന്‍ ശാപ്പാട് ഒരുക്കിയത്. പാലക്കാട് പട്ടണത്തിലെ മണലി, കല്ലേപ്പുള്ളി, നൂറടിറോഡ്, പ്രിയദര്‍ശിനി നഗര്‍, കൊട്ടേക്കാട് എന്നിവിടങ്ങളിലെ അറുപതോളം തെരുവുനായ്ക്കള്‍ക്കാണ് ലക്ഷ്മി ഭക്ഷണം നല്‍കിയത്.

സുഹൃത്തുക്കളായ നവീന്‍ ബിജു, അങ്കീറസ് എന്നിവരും ലക്ഷ്മിയെ സഹായിക്കാന്‍ ഒപ്പമുണ്ടായിരുന്നു. മൃഗസ്‌നേഹിയായ ലക്ഷ്മി തെരുവുനായ്ക്കള്‍ക്ക് ലക്ഷ്മി ഭക്ഷണം നല്‍കുന്നത് ഇത് ആദ്യമായല്ല. പരിക്കേറ്റ തെരുവുനായ്ക്കളെ വീട്ടില്‍ക്കൊണ്ടുവന്ന് ശുശ്രൂഷിക്കുന്നതും പതിവാണ്. ലക്ഷ്മിയുടെ വീട്ടിലുള്ള രണ്ട് നായ്ക്കളെയും തെരുവില്‍നിന്നും എടുത്ത് വളര്‍ത്തുന്നതുമാണ്.

കല്ലേപ്പുള്ളി സ്വദേശിയായ പരേതനായ സേതുമാധവന്റെയും അധ്യാപികയായ മീരയുടെയും മകളാണ് ലക്ഷ്മി. കൃഷ്ണ, അനുഗ്രഹ എന്നിവരാണ് ലക്ഷ്മിയുടെ സഹോദരങ്ങള്‍. ആലത്തൂര്‍ എസ്.എന്‍. കോളേജിലെ ബിരുദവിദ്യാര്‍ഥിയായ ലക്ഷ്മിക്ക് വെറ്ററിനറി ഡോക്ടറാകാനാണ് താത്പര്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button