പത്തനംതിട്ട: ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. പത്തംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം.
2007ല്‍ ഹാരിസണ്‍ മലയാളം എസ്റ്റേറ്റില്‍ ആരംഭിച്ച ചെങ്ങറ ഭൂസമരത്തിന്റെ നേതൃത്വം ളാഹ ഗോപാലന് ആയിരുന്നു. അതിന് ശേഷം, മറ്റ് ഭൂസമര വേദികളിലും ളാഹ ഗോപാലന്‍ സജീവ സാന്നിധ്യമായിരുന്നു. പത്തനംതിട്ട അബ്ദേകര്‍ ഭവനില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.
പട്ടികജാതിക്കാര്‍ക്കും ഭൂമിവേണമെന്ന് അദ്ദേഹം വാദിച്ചു നിരവധി സമരങ്ങള്‍ ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വളര്‍ന്നുവരികയുണ്ടായി. ഭൂരഹിതര്‍ക്ക് ഒരേക്കര്‍വരെ ഭൂമി വാങ്ങിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News