കോട്ടയം:എം.സി റോഡിൽ നീലിമംഗലത്ത് വാഹനാപകടം.ഷാൾ പിൻചക്രത്തിൽ കുരുങ്ങി മകനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന അമ്മ റോഡിൽ വീണ് സാരമായ പരിക്ക്.
ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരക്കേറിയ റോഡിൽ പിന്നാലെ എത്തിയ വാഹനങ്ങൾ അപകടം കണ്ട് ഉടൻ നിർത്തിയതിനാൽ ഒഴിവായത് വൻ ദുരന്തം.
ബൈക്കിന്റെ പിൻ ചക്രങ്ങളിൽ ഷാൾ കുരുങ്ങിയതോടെ , ബൈക്ക് നടുറോഡിൽ മറിഞ്ഞു.ഏറ്റുമാനൂർ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു അമ്മയും മകനും .
എം.സി റോഡിൽ സംക്രാന്തി നീലിമംഗലം പാലത്തിന് സമീപമായിരുന്നു അപകടം.