കൊല്ലം: ചടയമംഗലം അക്കോണത്ത് യുവതി ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. അടൂർ പഴകുളം സ്വദേശിനി ഇരുപത്തിനാല് വയസുള്ള ലക്ഷ്മിപിള്ളയാണ് മരിച്ചത്. വിദേശത്ത് നിന്നും ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടത്. ചടയമംഗലം അക്കോണം സ്വദേശിയായ ഭർത്താവ് കിഷോർ ഇന്ന് രാവിലെ 11 മണിയോടെ കൂടിയാണ് കുവൈറ്റിൽ നിന്നും നാട്ടിലെത്തിയത്.
വീട്ടിലെത്തിയ കിഷോർ, ഭാര്യ ലക്ഷ്മിയെ വിളിച്ചെങ്കിലും വീട് ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറക്കാത്തതിനെ തുടർന്ന് അടൂരിൽ നിന്നും ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങിനിൽക്കുന്നത് കണ്ടത്. തുടർന്ന് ചടയമംഗലം പൊലീസ് സ്ഥലത്തെത്തി.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം കോളേജിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News