KeralaNews

യാത്രയ്ക്കൊപ്പം കാഴ്ചകളും കാണാം, ജലഗതാഗത വകുപ്പിന്റെ കുട്ടനാട് ബോട്ട് നാളെ മുതൽ കോട്ടയത്തുനിന്നും

കോട്ടയം:പാസഞ്ചര്‍ സര്‍വ്വീസിനൊപ്പം ടൂറിസം സാദ്ധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുന്ന തരത്തില്‍ വിഭാവനം ചെയ്തിട്ടുള്ള സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കോട്ടയം-ആലപ്പുഴ- കുമരകം- പാസഞ്ചര്‍-കം-ടൂറിസ്റ്റ് സര്‍വ്വീസ് നാളെ(10.03.2020) ആരംഭിക്കും. 120 പാസഞ്ചര്‍ കപ്പാസിറ്റിയുള്ള ബോട്ടില്‍ 40 യാത്രക്കാര്‍ക്ക് എ.സി. ക്യാബിനിലും, 80 യാത്രക്കാര്‍ക്ക് നോണ്‍ എ.സി. ക്യാബിനിലും യാത്ര ചെയ്യാന്‍ സാധിക്കും.

കോട്ടയം-ആലപ്പുഴ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് രാവിലെയും വൈകീട്ടും ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പാസഞ്ചര്‍ സര്‍വ്വീസിന് മിതമായ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

ആലപ്പുഴ-കോട്ടയം ജില്ലകളിലെ ടൂറിസം സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി പാതിരാമണല്‍, തണ്ണീര്‍മുക്കം, കുമരകം പക്ഷിസങ്കേതം എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന സര്‍ക്കാര്‍ തലത്തിലുള്ള ജില്ലയിലെതന്നെ ആദ്യത്തെ കണ്‍ഡക്ടഡ് ടൂര്‍ പാക്കേജില്‍ കുടുംബശ്രീ സഹായത്തോടെ ഒരു ലഘുഭക്ഷണശാലയും ക്രമീകരിക്കുന്നുണ്ട്.

നാളെ (10.03.2020) രാവിലെ 9.00 മണിക്ക് ആലപ്പുഴ ബോട്ട് ജെട്ടിയില്‍ നടക്കുന്ന ചടങ്ങില്‍ ബഹു. പൊതുമരാമത്ത് വകുപ്പുമന്ത്രി ശ്രീ. ജി.സുധാകരന്‍ സര്‍വ്വീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button