KeralaNews

കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നല്‍കും; കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നല്‍കാന്‍ സംവിധാനം ഉണ്ടാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിയമസഭയില്‍ അറിയിച്ചു. പക്ഷെ കള്ളു കുടിച്ച് വണ്ടിയോടിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി പരിശോധന ശക്തമാക്കും. പരിശോധന കര്‍ശനമായപ്പോള്‍ അപകട നിരക്ക് വന്‍തോതില്‍ കുറഞ്ഞു. കെഎസ്ആര്‍ടിസി വിട്ടുപോയ യാത്രക്കാരെ തിരിച്ചെത്തിക്കും. കെഎസ്ആര്‍ടിസിയില്‍ നവീകരണ പദ്ധതികള്‍ ആറ് മാസത്തിനകം നടപ്പാക്കും. പുതിയ ബസ്സുകള്‍ വാങ്ങിക്കും. ഇതിനായി സ്ലീപ്പര്‍ എസി ബസ്സുകള്‍ കൂടുതലായി നിരത്തിലിറക്കും.

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലെ ശൗചാലയങ്ങള്‍ നവീകരിക്കും. പുതിയവ സ്ഥാപിക്കും. ഇതിനായി ‘സുലഭ്’ ഏജന്‍സിയെ ഏര്‍പ്പെടുത്തി. കേരള സര്‍ക്കാരുമായി കൂടിയാലോചിക്കാതെ തമിഴ്‌നാട് ഒരു സീറ്റിന് 4000 രൂപ ടാക്‌സ് വര്‍ദ്ധിപ്പിച്ചു. ശബരിമല സീസണാണ് വരുന്നതെന്ന് തമിഴ്‌നാട് ഓര്‍ക്കണം. തമിഴ്‌നാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ വരുന്നത്. അവിടെ 4000 വാങ്ങിയാല്‍ ഇവിടെയും ഇതേ തുക വാങ്ങിക്കും. ഇങ്ങോട്ട് ദ്രോഹിച്ചാല്‍ തിരികെ അങ്ങോട്ടും ദ്രോഹിക്കുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ നേതൃത്വത്തിലുള്ള ഡ്രൈവിങ്ങ് സ്‌കൂള്‍ മാതൃകപരമാണെന്നും മന്ത്രി അറിയിച്ചു.

ഇതിനിടെ ഇനി ഒരേ ബസ്സില്‍ ഭര്‍ത്താവിന് ഡ്രൈവറും ഭാര്യക്ക് കണ്ടക്ടറുമാകാമെന്ന പുത്തന്‍ ആശയവും മന്ത്രി സഭയില്‍ അറിയിച്ചു. പൊതുഗതാമില്ലാത്ത മേഖലകളില്‍ റൂട്ട് ഫോര്‍മുലേഷന്‍ ആശയമാണ് അവതരിപ്പിച്ചത്. യുവാക്കള്‍ക്ക് തൊഴില്‍ സാധ്യതയേകുന്ന ആശയം കൂടിയാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. പ്രൈവറ്റ്, കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്താത്ത ഉള്‍പ്രദേശങ്ങളില്‍ കെഎസ്ആര്‍ടിസി റൂട്ട് ഫോര്‍മുലേഷന്‍ നടത്തും.

ഇത്തരം ഇടങ്ങില്‍ പുതിയ റൂട്ട് രൂപവത്കരിച്ച് കെഎസ്ആര്‍ടിസി പെര്‍മിറ്റ് ലേലം ചെയ്യും. സ്വന്തമായി ബസ്സ് വാങ്ങി ആര്‍ക്കും ഇത്തരം റൂട്ടുകളില്‍ സര്‍വീസ് നടത്താം. ഇങ്ങനെ ഓടുന്ന ബസ്സുകളിലാണ് ഭര്‍ത്താവിന് ഡ്രൈവറും ഭാര്യക്ക് കണ്ടക്ടറുമാകാമെന്ന് മന്ത്രി അറിയിച്ചത്. കൂട്ടുകാര്‍ട്ടും ഒരുമിച്ച് ജോലി ചെയ്യാം. ഇതിലുടെ സര്‍ക്കാറിനും നികുതിയിനത്തില്‍ വരുമാനമുണ്ടാകും. പുതിയ റൂട്ട് ഫോര്‍മുലേഷന് അതത് എംഎല്‍എമാര്‍ ആര്‍ടിഒ, ജോ ആര്‍ടിഒ യോഗം വിളിച്ചുചേര്‍ക്കണം.

കേരളത്തില്‍ 60 ശതമാനം സ്ഥലത്ത് പൊതുഗതാഗതം ഇല്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുകയാണ്. ഉള്‍ഗ്രാമങ്ങളിലും മലയോര, ആദിവാസി മേഖലകളിലൂം ഈ തരത്തില്‍ റൂട്ടുകള്‍ ഫോര്‍മുലേറ്റ് ചെയ്യാം. ആദ്യഘട്ടത്തില്‍ പൊതുഗതാഗതം ഇല്ലാത്ത 1000 റൂട്ട് ഫോര്‍മുലേറ്റ് ചെയ്യാം. ഇതിനായി എംഎല്‍എമാര്‍ മുനകൈയ്യെടക്കണമെന്നം മന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button