FeaturedHome-bannerKeralaNews
മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവര്‍ യദു കസ്റ്റഡിയിൽ
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനുമായി തര്‍ക്കമുണ്ടായതിനുശേഷം ബസിലെ ക്യാമറ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ എടുത്ത കേസില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദു കസ്റ്റഡിയില്‍. യദുവിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലെത്തിച്ചു. തമ്പാനൂര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ മുതല്‍ നിര്‍ണായകമായ ചോദ്യംചെയ്യലിലായിരുന്നു പോലീസ്. വൈകീട്ടോടെയാണ് യദുവിനെ വീട്ടില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തത്. സ്‌റ്റേഷന്‍ മാസ്റ്ററേയും കണ്ടക്ടറേയും നേരത്തെ ചോദ്യംചെയ്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News