
തിരുവനന്തപുരം: അഞ്ചുകൊല്ലത്തെ ഇടവേളയ്ക്കു ശേഷം ഇതാദ്യമായി ജീവനക്കാര്‍ക്ക് ഒന്നാംതീയതി ശമ്പളം മുഴുവനായി വിതരണം ചെയ്ത് കെഎസ്ആര്‍ടിസി. മാര്‍ച്ച് മാസത്തെ ശമ്പളമാണ് ഒറ്റത്തവണയായി ഏപ്രില്‍ മാസം ഒന്നാം തീയതി വിതരണം ചെയ്തത്. 2020 ഡിസംബര്‍ മാസത്തിനു ശേഷം ഇത് ആദ്യമായാണ് കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി ശമ്പളം മുഴുവനായി വിതരണം ചെയ്യുന്നത്.
കെഎസ്ആര്‍ടിസി ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ച്ചയായി എട്ടാമത്തെ മാസമാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം ഒറ്റത്തവണയായി നല്‍കുന്നത്.
കെഎസ്ആര്‍ടിസിയുടെ ഫെയ്‌സ്ബുക്ക് പേജിലെ കുറിപ്പിന്റെ പൂര്‍ണരൂപം
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മാര്‍ച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി ഏപ്രില്‍ മാസം ഒന്നാം തീയതി വിതരണം ചെയ്തുതുടങ്ങി. ഇന്ന് തന്നെ ശമ്പള ഇനത്തില്‍ 80 കോടി രൂപ വിതരണം ചെയ്തു പൂര്‍ത്തിയാക്കുന്നതാണ്. 2020 ഡിസംബര്‍ മാസത്തിനു ശേഷം ആദ്യമായാണ് കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി ശമ്പളം മുഴുവനായി വിതരണം ചെയ്യുന്നത്. തുടര്‍ച്ചയായി എട്ടാമത്തെ മാസമാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം ഒറ്റത്തവണയായി നല്‍കുന്നത്.
ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നല്‍കും എന്നത് ബഹു. മുഖ്യമന്ത്രിയുടെയും ബഹു.ഗതാഗത വകുപ്പ് മന്ത്രിയുടെയും പ്രധാന പ്രഖ്യാപനമായിരുന്നു. തുടര്‍ന്നുള്ള മാസങ്ങളിലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും ഒന്നാം തീയതിതന്നെ ഒറ്റത്തവണയായി നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.