28.8 C
Kottayam
Saturday, October 5, 2024

കെഎസ്ആർടിസി ബം​ഗളുരു സർവ്വീസുകൾ ഞായറാഴ്ച വൈകുന്നേരം മുതൽ; യാത്രാ നിബന്ധനകളിങ്ങനെ

Must read

തിരുവനന്തപുരം; കേരളത്തിൽ നിന്നും ബം​ഗളുരുവിലേക്കുള്ള കെഎസ്ആർടിസി സർവ്വീസുകൾ ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവടങ്ങിൽ നിന്നുമാണ് ആദ്യഘട്ടത്തിൽ ബസുകൾ സർവ്വീസ് നടത്തുക. തിരുവനന്തപുരത്ത് നിന്നുള്ള സർവ്വീസുകൾ ഞായർ ( ജൂലൈ 11 ) വൈകുന്നേരം മുതലും, കണ്ണൂർ, കോഴിക്കോട് നിന്നുള്ള സർവ്വീസുകൾ തിങ്കളാഴ്ച( ജൂലൈ 12) മുതലും ആരംഭിക്കും.

അന്തർ സംസ്ഥാന ​ഗതാ​ഗതത്തിന് തമിഴ്നാട് അനുമതി നൽകാത്ത സാഹചര്യത്തിൽ കോഴിക്കോട് , കണ്ണൂർ വഴിയുള്ള സർവ്വീസുകളാണ് കെഎസ്ആർടിസി നടത്തുക. യാത്ര ചെയ്യേണ്ടവർ കർണ്ണാടക സർക്കാരിന്റെ കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ ടെസ്റ്റ് നടത്തിയ നെ​ഗറ്റീവ് സർട്ടിഫിക്കറ്റോ, ഒരു ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ യാത്രയിൽ കരുതണം.

കൂടുതൽ യാത്രക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് അധിക സർവ്വീസുകൾ വേണ്ടി വന്നാൽ കൂടുതൽ സർവ്വീസുകൾ നടത്തും. ഈ സർവ്വീസുകൾക്കുള്ള സമയ വിവരവും, ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

“Ente KSRTC App” Google Play Store ലിങ്ക്
https://play.google.com/store/apps/details?id=com.keralasrtc.app

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്വര്‍ണ കള്ളക്കടത്തിനെതിരെ മതവിധി പുറപ്പെടുവിക്കണം; സാദിഖലി തങ്ങളോട് കെടി ജലീല്‍

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തും മലപ്പുറവുമായും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് തവനൂരിലെ സിപിഎം സ്വതന്ത്ര എംഎല്‍എ കെടി ജലീല്‍. സ്വര്‍ണ കള്ളക്കടത്തില്‍ മുസ്ലീങ്ങള്‍ ഇടപെടരുത് എന്നൊരു മതവിധി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പുറപ്പെടുവിക്കണം...

ഇടിമിന്നലോടെ മഴ; ഓറഞ്ച് അലർട്ട് അടക്കം മുന്നറിയിപ്പ്, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതല്‍ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്‍റെ (transition stage)സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ. വരും ദിവസങ്ങളിൽ തെക്ക് കിഴക്കൻ...

ആകാശവാണി മുൻ വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. കൗതുക വാര്‍ത്തകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പരിചിതമായ പേരായിരുന്നു രാമചന്ദ്രന്റേത്. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. വൈദ്യുതി ബോര്‍ഡില്‍...

നസ്രള്ളയുടെ പിൻഗാമി ഹാഷിം സഫൈദീനെ ഇസ്രയേൽ കൊലപ്പെടുത്തിയതായി റിപ്പോർട്ട്

ബെയ്‌റൂത്ത്: കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയായ ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ബയ്‌റൂത്തില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ഹിസ്ബുള്ളക്കാർ കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചിരുന്നു. അതില്‍...

അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിവച്ച് വീഴ്ത്തി പൊലീസ്

അമേഠി: യുപിയിൽ ഒരു വയസുള്ള കുഞ്ഞ് ഉൾപ്പെടെ നാലംഗ ദലിത് കുടുംബത്തെ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. കൊല്ലപ്പെട്ട യുവതിയുമായി തനിക്ക് ഒന്നരവർഷത്തോളമായി ബന്ധമുണ്ടായിരുന്നെന്നും അതു വഷളായതിനാലാണ്...

Popular this week