KeralaNews

വൈദ്യുതി കുടിശ്ശികയുള്ളവര്‍ക്ക് ആശ്വാസ വാർത്തയുമായി കെ.എസ്.ഇ.ബി

>

തിരുവനന്തപുരം : വൈദ്യുതി നിരക്ക് അടയ്ക്കുന്നതിന് രണ്ടുവര്‍ഷത്തില്‍  കൂടുതൽ കുടിശ്ശികയുള്ളവര്‍ക്ക്‌ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ച് കെ എസ് ഇ ബി. റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കള്‍ക്കും വിവിധ കോടതികളില്‍ കേസുകള്‍ നിലനില്‍ക്കുന്നവര്‍ക്കും പ്രയോജനം ലഭിക്കും.

ഇത്തരം പദ്ധതികളില്‍ അപേക്ഷിച്ച്‌ ആനുകൂല്യം പറ്റിയവര്‍ക്കും വൈദ്യുതി മോഷണക്കുറ്റത്തിന്മേല്‍ നടപടി നേരിടുന്നവര്‍ക്കും കുടിശ്ശിക തീര്‍പ്പാക്കാനാവില്ല. ഗാര്‍ഹിക ഉപഭോക്താക്കളുടെ അപേക്ഷ ബന്ധപ്പെട്ട സെക്‌ഷന്‍ ഓഫീസുകളില്‍ നല്‍കണം. വ്യാവസായിക ഉപഭോക്താക്കളുടെ അപേക്ഷ തിരുവനന്തപുരം വൈദ്യുതിഭവനിലെ റവന്യൂ സ്പെഷ്യല്‍ ഓഫീസര്‍ക്കും നല്‍കാം. അപേക്ഷ 25 വരെ സ്വീകരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button