CrimeKeralaNews

കൊല്ലത്ത് സൂപ്പർ മാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ തല്ലിച്ചതച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊല്ലം : നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ തല്ലിച്ചതച്ചു. യൂണിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ ഷാനിനാണ് തൊഴിലാളികളുടെ മർദനമേറ്റത്. പതിമൂന്ന് സിഐടിയു പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്.

സിഐടിയു പ്രവർത്തകരിൽ ഒരാൾ മദ്യപിച്ച് സൂപ്പർ മാർക്കറ്റിലെത്തി ഉടമ ഷാനുവുമായി തർക്കമുണ്ടാക്കിയെന്നും പിന്നാലെ മറ്റ് പ്രവർത്തകർ സംഘടിച്ചെത്തി മർദ്ദിക്കുകയായിരുന്നുവെന്നുമാണ് ഉടമ പരാതിയിൽ പറയുന്നത്. ഷോപ്പിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ഷാനിനെ അടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. വ്യക്തിവിരോധമാണ് സംഘം ചേർന്നുള്ള ആക്രമണത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. പതിമൂന്ന് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button