കൊല്ലം: ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.12 പേരും വിദേശത്തു നിന്നും എത്തിയവരാണ്. ഒരാള്‍ മുംബൈയില്‍ നിന്നുമാണ് എത്തിയത്. 5 പേര്‍ കുവൈറ്റില്‍ നിന്നും 5 പേര്‍ സൗദിയില്‍ നിന്നും ഒരാള്‍ ബഹറില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നുമാണ് എത്തിയത്. എല്ലാവരെയും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രോഗം സ്ഥിരീകരിച്ചത് ഇവര്‍ക്കാണ്
ഉളിയക്കോവില്‍ സ്വദേശി (52), കരവാളൂര്‍ സ്വദേശി (33), ചവറ തെക്കുഭാഗം സ്വദേശി (50), കേരളപുരം ചന്ദനത്തോപ്പ് സ്വദേശി (36), മൈനാഗപ്പള്ളി കടപ്പ സ്വദേശി (23), കുളത്തൂപ്പുഴ തിങ്കള്‍ കരിക്കം സ്വദേശി (46), തെ•ല സ്വദേശി (43), തഴവ സ്വദേശി (48), പിറവന്തൂര്‍ സ്വദേശി (52), 44, 30 വയസ്സുള്ള ശൂരനാട് സ്വദേശികള്‍, 48 കാരനും 52 കാരനുമായ ക്ലാപ്പന സ്വദേശികള്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ജൂണ്‍ നാലിന് മൂംബൈയില്‍ നിന്നും നാട്ടിലുമെത്തിയ ഉളിയക്കോവില്‍ സ്വദേശി സ്ഥാപന നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ജൂണ്‍ 9ന് നടത്തിയ റാപ്പിഡ് ടെസ്റ്റില്‍ പോസിറ്റീവ് ആയെങ്കിലും സ്രവ പരിശോധനയില്‍ നെഗറ്റീവായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ഭാര്യ ജൂണ്‍ 12 ന് പൊസിറ്റീ സ്ഥിരീകരിച്ചു. തുടര്‍ന്ന് 18 ന് ഇദ്ദേഹത്തിന്റെ സ്രവം വീണ്ടും പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
കുവൈറ്റില്‍ നിന്നും ജൂണ്‍ 12 ന് എത്തിയ കരവാളൂര്‍ സ്വദേശി, തെക്കുംഭാഗം സ്വദേശി, മൈനാഗപ്പള്ളി സ്വദേശി എന്നിവര്‍ സ്ഥാപന നിരീക്ഷണത്തിലും ജൂണ്‍ 13 എത്തിയ ചന്ദനത്തോപ്പ് സ്വദേശിയും തെ•ല സ്വദേശിയും ഗൃഹനിരീക്ഷണത്തിലും തുടരുകയായിരുന്നു.
സൗദിയില്‍ നിന്നും ജൂണ്‍ 12 ന് എത്തിയ കുളത്തൂപ്പുഴ സ്വദേശി, 16 ന് എത്തിയ ശൂരനാട് സ്വദേശി എന്നിവര്‍ ഗൃഹനിരീക്ഷണത്തിലും ജൂണ്‍ 13 ന് എത്തിയ ക്ലാപ്പന സ്വദേശികള്‍ സ്ഥാപന നിരീക്ഷണത്തിലും തുടരുകയായിരുന്നു.
ബഹറിനില്‍ നിന്നും ജൂണ്‍ രണ്ടിന് പിറവന്തൂര്‍സ്വദേശി ഏഴ് ദിവസത്തെ സ്ഥാപന നിരീക്ഷണത്തിന് ശേഷം ഗൃഹനിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ദുബായില്‍ നിന്നും ജൂണ്‍ 10ന് എത്തിയ ശൂരനാട് സ്വദേശി ഗൃഹനിരീക്ഷണത്തിലായിരുന്നു.
മലപ്പുറം
മലപ്പുറം: ജില്ലയില്‍ 10 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും എട്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ പുതുതായി ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഹരിയാനയില്‍ നിന്ന് ഡല്‍ഹി – കൊച്ചി വഴി ജൂണ്‍ നാലിന് തിരിച്ചെത്തിയ ആതവനാട് വെട്ടിച്ചിറ പുന്നത്തല സ്വദേശി 27 വയസുകാരന്‍, ഊട്ടിയില്‍ നിന്ന് ജൂണ്‍ ഒന്നിന് തിരിച്ചെത്തിയ കുറ്റിപ്പുറം കഴുത്തല്ലൂര്‍ സ്വദേശി 31 വയസുകാരന്‍ എന്നിവരാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍.
ജൂണ്‍ മൂന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശി 58 വയസുകാരന്‍, മെയ് 29 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ പെരുമണ്ണ ക്ലാരി സ്വദേശി 56 വയസുകാരന്‍, ജൂണ്‍ അഞ്ചിന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ തെന്നല തറയില്‍ സ്വദേശി 55 വയസുകാരന്‍, ജൂണ്‍ രണ്ടിന് ജിദ്ദയില്‍ നിന്ന്് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ എ.ആര്‍ നഗര്‍ കൊളപ്പുറം സ്വദേശി 44 വയസുകാരന്‍,
അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ മൂന്നിന് തിരിച്ചെത്തിയ തിരൂരങ്ങാടി വെന്നിയൂര്‍ സ്വദേശി 44 വയസുകാരന്‍, ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴി മെയ് 30 ന് തിരിച്ചെത്തിയ നന്നമ്പ്ര തെയ്യാലിങ്ങല്‍ കുണ്ടൂര്‍ സ്വദേശി നാലര വയസുകാരന്‍, കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 15 ന് തിരിച്ചെത്തിയ മൂത്തേടം കുറ്റിക്കാട് സ്വദേശിനി 64 വയസുകാരി, റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ ആറിന് തിരിച്ചെത്തിയ പെരിന്തല്‍മണ്ണ മാനത്തുമംഗലം സ്വദേശി 59 വയസുകാരന്‍ എന്നിവരുമാണ് രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവര്‍.
കോഴിക്കോട്
കോഴിക്കോട് ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരായ കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 206 ആയി. 110 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഒരു കണ്ണൂര്‍ സ്വദേശി അടക്കം അഞ്ച് പേര്‍ ഇന്ന് രോഗമുക്തരായി. ഇന്ന് പോസിറ്റീവായവരില്‍ എട്ടു പേര്‍ വിദേശത്ത് നിന്നും (കുവൈത്ത്- 5, യു.എ.ഇ., ഒമാന്‍, ബഹ്റൈന്‍- ഒന്ന് വീതം) ഒരാള്‍ മുംബൈ, ഒരാള്‍ ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും വന്നവരാണ്.
പോസിറ്റീവായവര്‍:
1. തൊണ്ടയാട് സ്വദേശിനി (25 വയസ്സ്)- ജൂണ്‍ 20 ന് മുംബൈയില്‍ നിന്നു ട്രെയിനില്‍ കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സ്രവപരിശോധനയില്‍ പോസിറ്റീവായി.
2. നാദാപുരം സ്വദേശി (28)- ജൂണ്‍ 20ന് ഷാര്‍ജയില്‍ നിന്നു വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സ്രവപരിശോധനയില്‍ പോസിറ്റീവായി.
്
3, 4, 5 & 6.
മടവൂര്‍ സ്വദേശി (40), കൊടുവള്ളി സ്വദേശികളായ രണ്ടു പേര്‍ (34, 42), രാമനാട്ടുകര സ്വദേശി (39)- നാലു പേരും ജൂണ്‍ 19ന് കുവൈത്തില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സ്രവപരിശോധനയില്‍ പോസിറ്റീവായി.
7. പുറമേരി സ്വദേശി (48)- ജൂണ്‍ 15 ന് കുവൈത്തില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സ്രവപരിശോധനയില്‍ പോസിറ്റീവായി.
8. ഇരിങ്ങല്‍ സ്വദേശി (53)- ജൂണ്‍ 15 ന് ബഹ്റൈനില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സ്രവപരിശോധനയില്‍ പോസിറ്റീവായി.
9. ചങ്ങരോത്ത് സ്വദേശിനി (33)- ജൂണ്‍ 19 ന് ഒമാനില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സ്രവപരിശോധനയില്‍ പോസിറ്റീവായി.
10. ഫറോക്ക് സ്വദേശി (21)- ജൂണ്‍ 11 ന് ചെന്നൈയില്‍ നിന്ന് ട്രാവലറില്‍ ഫറോക്കില്‍ എത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരിന്നു. കൂടെ വന്നവര്‍ പോസിറ്റീവ് ആയപ്പോള്‍ സ്രവപരിശോധന നടത്തി, പോസിറ്റീവായി. ഇപ്പൊള്‍ എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലാണ്
രോഗമുക്തി നേടിയവര്‍:
എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശി (26), നാദാപുരം സ്വദേശി (36), ചോമ്പാല സ്വദേശിനി (ഒരു വയസ്സ്), ചേളന്നൂര്‍ സ്വദേശിനി (22), കണ്ണൂര്‍ സ്വദേശി (44).
ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 206 ഉം രോഗമുക്തി നേടിയവര്‍ 95 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു. ഇപ്പോള്‍ 110 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 37 പേര്‍ മെഡിക്കല്‍ കോളേജിലും 67 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേര്‍ കണ്ണൂരിലും രണ്ടു പേര്‍ മലപ്പുറത്തും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലുണ്ട്. കോവിഡ് ബാധിച്ച മൂന്ന് ഇതര ജില്ലക്കാര്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഇപ്പോള്‍ ചികിത്സയിലുണ്ട്.