22.9 C
Kottayam
Friday, December 6, 2024

കോടിയേരിയുടെ മകനെതിരെ ലൈംഗിക ആരോപണം,പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

Must read

കൊച്ചി: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് വിനോദിനി ബാലകൃഷ്ണനെതിരായ ലൈഗിക പീഡനപരാതിയില്‍ മുംബൈ പോലീസ് അന്വേഷണമാരംഭിച്ചു.വിവാഹ വാഗ്ദാനം നല്‍കി എട്ടുവര്‍ഷം പീഡിപ്പിച്ചതായി യുവതിയുടെ പരാതിയല്‍ പറയുന്നു. ബന്ധത്തില്‍ എട്ടുവയസുള്ള കുട്ടിയുണ്ടെന്ന് യുവതി അവകാശപ്പെടുന്നു.മുംബൈയിലെ ഡാന്‍സ് ബാര്‍ ജീവനക്കാരിയാണ് യുവതിയെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.ഈ മാസം 13 നാണ് അന്ധേരി പോലീസ് എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
യുവതി പോലീസിന് നല്‍കിയ മൊഴിയിങ്ങനെ

ദുബൈയിലെ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോള്‍ അവിടുത്തെ സ്ഥിരം സന്ദര്‍ശകനായിരുന്ന ബിനോയി തന്നെ പരിചയപ്പെട്ടു.ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി.2009 ല്‍ ഗര്‍ഭിണിയായതിനേത്തുടര്‍ന്ന് മുംബൈയിലേക്ക് മടങ്ങി. വിവാഹം കഴിയ്ക്കാമെന്ന് തന്റെ അമ്മയ്ക്കും സഹോദരനും ബിനോയ് ഉറപ്പും നല്‍കിയിരുന്നു. 2010ല്‍ അന്ധേരി വെസ്റ്റില്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അവിടേക്ക് മാറ്റി.ദുബായില്‍ നിന്ന് ഇവേടേക്ക് പതിവായി വന്നു പോയി.വാടക നല്‍കാനും പുതുക്കാനും കൃത്യമായി പണം അയച്ചുതരികയും ചെയ്തു.2015 ല്‍ ബിസിനസ് മോശമായെന്നും ഇനി പണം നല്‍കാന്‍ കഴിയില്ലെന്നും അറിയിച്ചു.പിന്നീട് ഫോണ്‍ വിളിച്ചാല്‍ എടുക്കാതെയായി 2018 ലാണ് ബിനോയ് വിവാഹിതനാണെന്ന കാര്യം അറിയുന്നത്. ഇക്കാര്യ ചോദിച്ചപ്പോള്‍ ബിനോയി ഭീഷണി ആരംഭിച്ചെന്നും പരാതിയില്‍ പറയുന്നു.

അന്വേഷണം ആരംഭിച്ചെങ്കിലും പഴക്കമുള്ള കേസായതിനാല്‍ എല്ലാവശങ്ങളും പരിശോധിച്ചേ നടപടികളുണ്ടാവൂ എന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പുഷ്പ 2 റിലീസിനിടെ ദുരന്തം; അല്ലു അർജുനെതിരെ കേസ് എടുക്കും

ഹൈദരാബാദ്: ഇന്ന് റീലീസ് ചെയ്ത പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ ദുരന്തത്തിൽ നടൻ അല്ലു അർജുനെതിരെ കേസ് എടുക്കും. അല്ലു അർജുനും സെക്യൂരിറ്റി ടീമിനും സന്ധ്യ തീയറ്റർ...

കൊല്ലം – എറണാകുളം മെമു നീട്ടിയിട്ടും യാത്രാദുരിതം മാറുന്നില്ല, മൂന്ന് സ്റ്റേഷനുകളിൽ മെമുവിന് സ്റ്റോപ്പ് വേണം, ഒപ്പം ശനിയാഴ്ച സർവീസും; ആവശ്യങ്ങളിങ്ങനെ

കൊച്ചി: കൊല്ലത്ത് നിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് സർവീസ് നടത്തുന്ന മെമു സ്പെഷ്യൽ ട്രെയിൻ ശനിയാഴ്ച കൂടി സർവീസ് നടത്തുകയും കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുകയും ചെയ്യണമെന്ന ആവശ്യവുമായി യാത്രക്കാർ. നവംബർ 29 വരെയുണ്ടായിരുന്ന...

വീഡിയോ കോളിൽ വന്ന ‘സിബിഐ ഓഫീസർ’ മുന്‍ മിസ് ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തി;ഡിജിറ്റൽ അറസ്റ്റിലാക്കി വൻ തട്ടിപ്പ്

മുംബൈ: ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി മുൻ മിസ് ഇന്ത്യയിൽ നിന്ന് 99,000 രൂപ തട്ടിയെടുത്തു. ഫെമിന മിസ് ഇന്ത്യ 2017 വിജയിയായ ശിവങ്കിത ദീക്ഷിത് ആണ് തട്ടിപ്പിന് ഇരയായത്. സെൻട്രൽ ബ്യൂറോ...

ഗഫൂറിന്‍റെ കൊലപാതകം: ജിന്നുമ്മയെ തെളിവെടുപ്പിനെത്തിച്ചു; രോഷാകുലരായി നാട്ടുകാർ

കാസർകോട്: കാസർകോട് പൂച്ചക്കാട് പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. തെളിവെടുപ്പിന് എത്തിച്ചതോടെ നാട്ടുകാർ രോഷാകുലരാവുകയായിരുന്നു. നാട്ടുകാർ പ്രതികളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. പൊലീസ് ജീപ്പിലായതിനാൽ പ്രതികൾക്ക്...

ഗുണനിലവാരമില്ല;ഈ മരുന്നുകൾ സംസ്ഥാനത്ത്‌ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി അറിയിക്കുന്നു....

Popular this week