KeralaNews

കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റിൽ 441 പേർക്ക് വയറിളക്കം; നടപടി കർശനമാക്കി ആരോഗ്യവകുപ്പ്

കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് വയറിളക്കവും ഛര്‍ദിലും ഉണ്ടായ സാഹചര്യത്തെ തുടർന്ന് ആരോഗ്യവകുപ്പ് നടപടികൾ ഉയിർർജ്ജിതമാക്കി.

കൊച്ചി കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റിലെ നിവാസികൾക്ക് അതിസാരം, പനി, ഛർദ്ദിൽ തുടങ്ങിയ രോഗലക്ഷണങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളതായി ആരോഗ്യവകുപ്പ് മന്ത്രിയുടെ അറിയിപ്പിനെ തുടർന്നും രാവിലെ 10 മണിയോടു കൂടി സ്റ്റേറ്റ് സർവൈലൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ ആയി RRT മീറ്റിംങ് കൂടിയതിന്റെ അടിസ്ഥാനത്തിൽ
ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുമുള്ള സംഘത്തിന്റെ നേതൃത്വത്തിൽ കാക്കനാട് കുടുംബാരോഗ്യകേന്ദ്രം, തൃക്കാക്കര നഗരാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു.


മുനിസിപ്പൽ ചെയർമാന്റെ അദ്ധ‍്യക്ഷതയിൽ ഫ്ലാറ്റിൽ വെച്ച് ആരോഗ‍്യവകുപ്പ് ഉദ്യോഗസ്ഥരും ഫ്ലാറ്റ് അസോസിയേഷൻ മെമ്പർമാരും യോഗം ചേരുകയും സ്ഥിതിവിവര അവലോകനം നടത്തുകയും രോഗബാധിതരുടെ കൃത‍്യമായ എണ്ണം മനസ്സിലാക്കുന്നതിനായി active case search നടത്തുകയും
ഇതനുസരിച്ച് 441 പേർക്ക് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ (അതിസാരം, പനി, ഛർദ്ദിൽ) ഉള്ളതായി കണ്ടെത്തി.ആരോഗ‍്യവകുപ്പിന്റെ സംഘം ഫ്ലാറ്റ് സമുച്ചയം സന്ദർശിച്ചതിൽ സമുച്ചയത്തിലെ വിവിധ ജലവിതരണ സ്രോതസ്സുകൾ
1) കേരള വാട്ടർ അതോറിറ്റി
2) ബോർവെൽ
3) ഓപ്പൺവെൽ
4) റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ്
5) ടാങ്കർ ലോറി (പ്രൈവറ്റ് ഏജന്റ്)
എന്നിവയാണെന്ന് കണ്ടെത്തുകയും, ഈ സ്രോതസ്സുകളിലെ വെള്ളം ഏകീകൃത ജലശേഖരണ സംവിധാനത്തിലൂടെ ശുചീകരണ പ്രക്രിയയ്ക്ക് വിധേയമാക്കിക്കൊണ്ട് ഓരോ ടവറുകളിലേയും ഓവർഹെഡ് ടാങ്കുകളിലേയ്ക്ക് വിതരണം ചെയ്യുകയുമാണ് എന്ന് കണ്ടെത്തി.

പ്രസ്തുത സംഘം ഓവർഹെഡ് ടാങ്കുകൾ പരിശോധിക്കുകയും ചെയ്തു. പ്രസ്തുത ഓവർഹെഡ് ടാങ്കുകളിൽ നിന്നുള്ള വെള്ളം Bacteriological/Chemical analysis ചെയ്യുവാനായി ശേഖരിക്കുവാൻ തീരുമാനിക്കുകയും പരിശോധന ലാബുകളിലേയ്ക്ക് അയയ്ക്കുകയും ചെയ്തു.


• കുടിവെളള സ്രോതസ്സുകൾആരോഗ്യപ്രവർത്തകർ പരിശോധിക്കുകയും

ORS/Zinc supplementation വിതരണം ചെയ്യുകയും ചെയ്തു.ഫിൽറ്റർ ചെയ്തതും RO പ്ലാന്റിൽ ശുദ്ധീകരിച്ച വെള്ളമാണെങ്കിലും തിളപ്പിച്ച ശേഷം മാത്രം കുടിക്കുവാനായി ഉപയോഗിക്കണം എന്ന നിർദ്ദേശം നൽകുകയും ചെയ്തു.

• ഫ്ലാറ്റ് നിവാസികൾക്കായി ബോധവത്കരണ ക്ലാസ്സുകളും ബോധവത്കരണ സന്ദേശങ്ങൾ റസിഡന്റ് അസ്സോസിയേഷൻ സെക്രട്ടറി മുഖേനയും വിതരണം ചെയ്തു .ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സക്കീന കെ യുടെ നേതൃത‍്വത്തിൽ ആരോഗ‍്യവകുപ്പിലെ ഉദ്യോഗസ്ഥരും, എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ കമ്മ‍്യൂണിറ്റി മെഡിസിൻ, മൈക്രോബയോളജി, ഇന്റെണൽ മെഡിസിൻ വിഭാഗം മേധാവികൾ എന്നിവരെ ഉൾപെടുത്തിക്കൊണ്ട് പ്രത്യേക ജില്ലാതല RRT മീറ്റിംഗ് ചേർന്നു.

സൂപ്പർക്ലോറിനേഷൻ ശാസ്ത്രീയമായി നടക്കുന്നുണ്ടെന്ന് ദിവസേന ഉറപ്പ് വരുത്തുന്നതിനുള്ള നിർദ്ദേശം നൽകി.
എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും ക്ലിനിക്കൽ കെയറിനായി ഒരു മെഡിക്കൽ സംഘത്തെ ഫ്ലാറ്റ് സമുച്ചയത്തിൽ നിയോഗിക്കുവാൻ തീരുമാനിച്ചു. മേൽ തീരുമാന പ്രകാരം ജനറൽ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘം RMO ഡോ.ഷാബിന്റെ നേതൃത‍്വത്തിൽ എത്തിച്ചേരുകയും രോഗബാധിതരെ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ 102 പേരിൽ രോഗലക്ഷണങ്ങൾ കണ്ടതായി അറിയിച്ചു.


ഔ‍ട്ട്ബ്രേക്ക് നിയന്ത്രണപ്രവർത്തനങ്ങളുടെ സുഗമമായ ഏകോപനത്തിനുവേണ്ടി ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റിലെ ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരെ കാക്കനാട് കുടുംബാരോഗ‍്യകേന്ദ്രത്തിലേയ്ക്ക് നിയോഗിച്ചു.

18.06.2024-ന് 11.30 മണിയ്ക്ക് ചേർന്ന സംസ്ഥാനതല RRT യോഗത്തിൽ ബഹു. ADHS (മെഡിക്കൽ) ഡോ.നന്ദകുമാർ പൊതുജനാരോഗ‍്യനിയമ പ്രകാരം നോട്ടീസ് കൊടുക്കണമെന്നുള്ള ബഹു. ആരോഗ‍്യവകുപ്പ് മന്ത്രിയുടെ നിർദ്ദേശം നടപ്പിലാക്കുന്നതിനായി ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റി ആയ കാക്കനാട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർക്ക് ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശം നൽകി.


സ്വകാര്യ ആശുപത്രികളിൽ നിന്ന് ജില്ലാ മെഡിക്കൽ ഓഫീസിലേയ്ക്ക് റിപ്പോർട്ട് കാലതാമസം കൂടാതെ അയയ്ക്കുവാനുള്ള കർശന നിർദ്ദേശം നൽകുവാൻ തീരുമാനിച്ചു.

വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി വാട്ടർ അതോറിറ്റി, ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ്, ആരോഗ‍്യവകുപ്പ്, മുനിസിപ്പാലിറ്റിയുടെ ആരോഗ‍്യ വിഭാഗം എന്നീ ജീവനക്കാരും മുനിസിപ്പാലിറ്റി ജനപ്രതിനിധികളുമായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത‍്വത്തിൽ RRT മീറ്റിംഗ് ചേരുകയും തുടർ പ്രവർത്തനങ്ങൾക്കായി വിവിധ വകുപ്പുകളുടെ സംയോജിത ഇടപെടലുകൾ ഈർജിതമാക്കുവാൻ തീരുമാനിക്കുകയും ചെയ്തു.


ആക്ടീവ് ക്ലിനിക്കൽ കേസുകളുടെ സീറം/സ്റ്റൂൾ/സ‍്വാബ് എന്നിവ Bacteriological/Virological analysis നായി അയയ്ക്കുവാൻ തീരുമാനിച്ചു.
Epidemiological analysis എറണാകുളം ഗവ. മെഡിക്കൽ കോളേജിന്റെ സാങ്കേതിക സഹായത്തോടെ സ്ഥിതിഗതികൾ വിശകലനം ചെയ്യുവാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.

ക്ലോറിനേഷന് ശേഷം ശാസ്ത്രീയ മാനദണ്ഡങ്ങൾക്കനുസരിച്ച് വെള്ളത്തിൽ ക്ലോറിന്റെ അളവ് ക്ലോറോസ്കോപ്പ് ഉപയോഗിച്ച് പരിശോധിക്കുവാൻ നിർദ്ദേശിച്ചു.
പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസുകൾ കൂടുതലായി കാണപ്പെട്ട ബ്ലോക്കുകളിലെ കഴിഞ്ഞ ഒരാഴ്ച കാലയളവിലെ ജലശ്രോതസ്സ് വിശദമായി പരിശോധിച്ച് വിശകലനം ചെയ്യുവാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.


ഫ്ലാറ്റ് സമുച്ചയത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന ടാങ്കറുകളുടെ വിശദമായ വിവരങ്ങൾ ശേഖരിക്കുവാൻ ഫ്ലാറ്റിലെ വാട്ടർ ലോഗ് രജിസ്റ്റർ പരിശോധിച്ചുവരുന്നു.
നിലവിൽ വിവിധ ആശുപത്രികളിലായി 5 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത് . രോഗപ്പകർച്ചയും വ്യാപനവും തടയുന്നതിനായി ഫിൽറ്റർ ചെയ്ത വെള്ളമായാലും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുകയും മറ്റ് ആവശ്യങ്ങൾക്കായി സൂപ്പർ ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രം ഉപയോഗിക്കുവാനും ജനങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സക്കീന. കെ. അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker