KeralaNews

സംസ്ഥാന സ്കൂൾ കലോത്സവം; കണ്ണൂർ കുതിപ്പ് തുടരുന്നു

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിവസവും കണ്ണൂർ ജില്ല കുതിപ്പ്‌ തുടരുന്നു. ഏറ്റവുമൊടുവിൽ ഫലമറിയുമ്പോൾ, 669 പോയിന്റാണ് അവർ നേടിയിട്ടുള്ളത്. 658 പോയിന്റു വീതം നേടി കോഴിക്കോടും പാലക്കാടും വിടാതെ പിന്തുടരുന്നുണ്ട്. 641 പോയിന്റുമായി തൃശ്ശൂരും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നു. തൊട്ടുപിന്നിൽ 633 പോയിന്റുമായി ആതിഥേയരായ കൊല്ലവുമുണ്ട്.

സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബി.എസ്.എസ്. ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ 166 പോയിന്റുമായി ഒന്നാമതാണ്. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ (87) രണ്ടാംസ്ഥാനത്തും പത്തനംതിട്ട കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ്.എസ്.എസ്. (74) മൂന്നാംസ്ഥാനത്തും നിലയുറപ്പിച്ചിട്ടുണ്ട്.

പോയിന്റ് നില

കണ്ണൂർ 669

പാലക്കാട് 658

കോഴിക്കോട് 658

തൃശ്ശൂർ 641

കൊല്ലം 633

മലപ്പുറം 628

എറണാകുളം 620

തിരുവനന്തപുരം 599

ആലപ്പുഴ 590

കാസർകോട്‌ 582

കോട്ടയം 576

വയനാട് 550

പത്തനംതിട്ട 514

ഇടുക്കി 496

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker