
തിരുവനന്തപുരം: പ്രമുഖ കഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവുമായ സതീഷ് ബാബു പയ്യന്നൂര്‍ വഞ്ചിയൂരിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍.
ഏഴ് നോവലുകളും രണ്ട് കഥാസമാഹാരവും രചിച്ചിട്ടുണ്ട്. നിരവധി ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള ചലച്ചിത്ര അക്കാദമി അംഗമായിരുന്നു. 1992-ല്‍ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന സിനിമയ്ക്ക് തിരക്കഥയും രചിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടുകൂടിയാണ് പോലീസ് ഫ്ളാറ്റിന്‍റെ വാതില്‍ പൊളിച്ച് അകത്ത് കയറുന്നത്. അടുത്ത ഫ്‌ലാറ്റിലുള്ളവര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഫ്ളാറ്റില്‍ എത്തിയത്. സതീഷ് ബാബുവിനെ സോഫയ്ക്കടുത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ അസ്വാഭാവിതയില്ലെന്നാണ് പോലീസ് അറിയിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News