ന്യൂഡൽഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഫ്ലോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇടം പിടിച്ചു. കഴിഞ്ഞ ഒരു മാസക്കാലം നടന്ന ആറു റൗണ്ട് സ്ക്രീനിംഗിലാണ് കേരളം തെരഞ്ഞെടുക്കപ്പെട്ടത്.
സ്ത്രീ ശാക്തീകരണമാണ് കേരളം അവതരിപ്പിച്ചത്. 16 സംസ്ഥാനങ്ങളാണ് ഇക്കുറി ഫ്ലോട്ട് അവതരിപ്പിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ആസാം, ഗുജറാത്ത്, ഹരിയാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര, തമിഴ് നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളും
ദാദാ നഗർ ഹാവേലി- ദാമൻ & ഡ്യൂ, ജമ്മു& കാശ്‌മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും തെരഞ്ഞെടുക്കപ്പെട്ട വകുപ്പുകളുമാണ് ഫ്ലോട്ടുകൾ അവതരിപ്പിക്കുക. ഡൽഹിയിലെ ഇൻഫർമേഷൻ ഓഫീസർ സിനി കെ തോമസാണ് കേരളത്തിന്റെ കോൺസപ്റ്റ് അവതരിപ്പിച്ചത്. റോയ് ജോസഫാണ് ഡിസൈനർ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News