KeralaNews

ഞങ്ങളും സെമി കേഡറാവും; കോണ്‍ഗ്രസിന് പിന്നാലെ സെമി കേഡര്‍ പാര്‍ട്ടിയാവാന്‍ കേരള കോണ്‍ഗ്രസ് എം

കോഴിക്കോട്: കോണ്‍ഗ്രസിന് പിന്നാലെ കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയും സെമി കേഡര്‍ സിസ്റ്റത്തിലേക്ക് മാറുമെന്ന് ജോസ് കെ. മാണി. പാര്‍ട്ടിയിലെ അച്ചടക്കം ഉറപ്പാക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു. പാര്‍ട്ടിയുടെ മലബാര്‍ മേഖല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലേക്ക് മറ്റുപാര്‍ട്ടികളില്‍ നിന്നുളള നേതാക്കള്‍ക്കൊപ്പം വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരും എത്തുമെന്നും അദ്ദേഹം പറഞ്ഞു.

സെമി കേഡര്‍ സിസ്റ്റത്തിന്റെ ഭാഗമായി ആള്‍ക്കൂട്ടമില്ലാതെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെല്ലാം പ്രത്യേകം ഇരിപ്പിടങ്ങള്‍ ആയിരുന്നു മലബാര്‍ മേഖല യോഗത്തില്‍ ഉണ്ടായിരുന്നത്. ഇടതുമുന്നണിയുടെ ഭാഗമായ പശ്ചാത്തലത്തിലാണ് ഈ ശൈലീ മാറ്റമെന്ന് നേതാക്കള്‍ പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയും സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു.

സെമി കേഡര്‍ സ്വഭാവത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി സഖാവ്, സഖാക്കളെ, ഇങ്ക്വിലാബ് സിന്ദാബാദ്, ഭാരത് മാതാ കീ ജയ് തുടങ്ങിയ പ്രയോഗങ്ങളും മുദ്രാവാക്യങ്ങളും തിരിച്ചുപിടിക്കുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് വ്യക്തമാക്കിയിരുന്നു.

ചാനല്‍ ചര്‍ച്ചയില്‍ ആര് പങ്കെടുക്കണമെന്ന് കെ.പി.സി.സി. തീരുമാനിക്കും. അച്ചടക്കരാഹിത്യത്തിന് അറുതി വരുത്താന്‍ സംസ്ഥാന, ജില്ലാ തലങ്ങളില്‍ അച്ചടക്ക സമിതി രൂപീകരിക്കും. തെരഞ്ഞെടുപ്പില്‍ ഗുരുതര ആരോപണങ്ങള്‍ക്ക് വിധേയരായ പാര്‍ട്ടി നേതാക്കള്‍ക്ക് എതിരായ പരാതി പഠിച്ച് നടപടി എന്നിവയായിരുന്നു കോണ്‍ഗ്രസ് സെമി കേഡര്‍ പാര്‍ട്ടിയാവുമ്പോള്‍ ഉണ്ടാകുന്ന അടിയന്തര മാറ്റമെന്ന് അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button