മാണിയുടെ കസേര സ്വന്തമാക്കി പേരുമെഴുതി ജോസ് കെ മാണി,ജോസും കൂട്ടരും പാര്‍ട്ടിയ്ക്ക് പുറത്തെന്ന് ജോസഫ് പക്ഷം,ജോസഫിനോടൊപ്പം പരസ്യമായി മാധ്യമങ്ങളേക്കണ്ട് സി.എഫ്.തോമസും ജോയി ഏബ്രഹാമും,നിയമക്കുരുക്കിലേക്ക് രണ്ടില രാഷ്ട്രീയം
കോട്ടയം: പിളര്‍പ്പിന് ശേഷവും പാര്‍ട്ടി പിടിച്ചടക്കുന്നതിനുള്ള ശ്രമങ്ങളുമായി കേരള കോണ്‍ഗ്രസിലെ രണ്ടു വിഭാഗങ്ങളും രംഗത്ത്.ഇന്നലെ കോട്ടയത്ത് നടന്ന സംസ്ഥാന കമ്മിറ്റിയോഗം അനധികൃതമാണെന്ന് ജോസഫ് വിഭാഗം നേതാക്കള്‍ വ്യക്തമാക്കി.ചെയര്‍മാന്റെ അഭാവത്തില്‍ യോഗം വിളിയ്ക്കാന്‍ വര്‍ക്കിംഗ് ചെയര്‍മാന് മാത്രമേ അധികാരമുള്ളൂ.312 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തുവെന്ന അവകാശവാദം വ്യാജമാണെന്നും.രണ്ട് എം.എല്‍.എമാരും എം.പിമാരും പാര്‍ട്ടി വിട്ടിപോയതായി നേതാക്കള്‍ ആരോപിച്ചു.മടങ്ങിയെത്താന്‍ അവസരം നല്‍കും.വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫിനൊപ്പം,ഡപ്യൂട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫ്,സംഘനട ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് ഏബ്രഹാം എന്നിവരും മാധ്യമങ്ങളെ കണ്ടു.
ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തുകൊണ്ടുള്ള തൊടുപുഴ മുന്‍സിഫ് കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ടു നീങ്ങാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം.
എന്നാല്‍ നിയമനടപടികള്‍ പുരോഗമിയ്ക്കുന്നതിനിടെ ജോസ് കെ മാണ് കോട്ടയത്തെ പാര്‍ട്ടി ഓഫീസിലെത്തി അധികാരമേറ്റെടുത്തു. കെ.എം.മാണി ഉപയോഗിച്ച് മുറിയുടെ പുറത്ത് ജോസ് കെ മാണി ചെയര്‍മാന്‍ എന്നു വ്യക്തമാക്കുന്ന ബോര്‍ഡും സ്ഥാപിച്ചു.തൊടുപുഴ കോടതിയുടേത് സ്‌റ്റേ ആണോ നോട്ടീസാണോ എന്ന് വ്യക്തമല്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു.
കോടതി വിധിയെത്തു മുമ്പ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ ഔദ്യോഗികമായി അറിയിച്ച് ജോസഫ് ഗ്രൂപ്പിനേക്കാള്‍ ഒരു മുഴം മുമ്പേ നീട്ടിയെറിഞ്ഞിരുന്നു.സ്‌റ്റേ വാങ്ങാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടായിരുന്നു നടപടി.വിവരം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണയിലെത്തിയാല്‍ പിന്നീട് കോടതികള്‍ക്ക് വിഷയത്തില്‍ ഒന്നു ചെയ്യാനാവില്ലെന്നാണ വിലയിരുത്തല്‍.പാര്‍ട്ടിയിലെ ഭൂരിപക്ഷം എം.എല്‍.എമാരുടെയും എം.പിമാരുടെയും പിന്തുണ തങ്ങള്‍ക്കാണെന്നും ജോസ് കെ മാണി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്.