KeralaNews

ജോസ് കെ മാണി ചെയർമാനാകണമെന്ന് എട്ട് ജില്ലാ പ്രസിഡണ്ടുമാർ, സി.എഫ് തോമസിനെ ചെയർമാൻ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത് ജോയി ഏബ്രഹാമിന്റെ കുടില ബുദ്ധി, ആഞ്ഞടിച്ച് ജോസ് കെ.മാണി വിഭാഗം

കോട്ടയം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ചെയർമാനായി ജോസ്.കെ.മാണിയെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് മാണി വിഭാഗം ശക്തമാക്കുന്നു. എം.എൽ.എമാരും ജില്ലാ പ്രസിഡണ്ടുമാരും പങ്കെടുത്ത യോഗം സംസ്ഥാന കമ്മിറ്റി ഉടൻ വിളിച്ചു ചേർക്കണമെന്നും ആവശ്യപ്പെട്ടു.യോഗശേഷം ജോസ് കെ മാണി വിഭാഗം പുറത്തിറക്കിയ

 

വാർത്താക്കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്

ജോസ് കെ.മാണി കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാനാകണെന്ന് വീണ്ടും ആവര്‍ത്തിച്ച് ജില്ലാ പ്രസിഡന്റുമാര്‍.  നിലവിലെ മാണി വിഭാഗം ജില്ലാ പ്രസിഡന്റുമാരും ഏതാനും മുന്‍ ജില്ലാ പ്രസിഡന്റുമാരാമാണ് പാലായിലെത്തി എം.എല്‍.എമാരും എം.പിമാരും ഉള്‍പ്പെട്ട പാര്‍ട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്്. സംസ്ഥാന കമ്മറ്റി ഉടന്‍ വിളിച്ചുചേര്‍ക്കാന്‍ നടപടി ഉണ്ടാകണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. ലയനസമയത്തെ ധാരണകളെ പൂര്‍ണ്ണമായും അട്ടിമറിച്ചുകൊണ്ടാണ് ജോസഫ് വിഭാഗം മുന്നോട്ടു നീങ്ങുന്നത്. ലയന സമയത്തെ ധാരണപ്രകാരം പാര്‍ട്ടി ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി പദവികള്‍ മാണി വിഭാഗത്തിനാണെന്നും അതാരാണെന്ന് നിശ്ചിക്കാനുള്ള പൂര്‍ണ്ണ അധികാരം അവരില്‍ നിക്ഷിപ്തമാണെന്നും, ജോസഫ് വിഭാഗത്തിന്  നിശ്ചിക്കപ്പെട്ട പദവികള്‍ ആരെ നിയോഗിക്കണം എന്നതിന്റെ പൂര്‍ണ്ണ അധികാരം അവര്‍ക്കായിരിക്കുമെന്നുമാണ്് ലയന സമയത്തെ ധാരണ.

ഇത് ലംഘിച്ചുകൊണ്ടാണ് മാണി വിഭാഗത്തിന് അവകാശപ്പെട്ട ചെയര്‍മാന്‍ പാര്‍ലമെന്ററി പാര്‍ട്ടി പദവികളില്‍ പി.ജെ ജോസഫ് സ്വയം അവരോധിക്കുന്നത്. കെ.എം മാണി ജീവിച്ചിരിക്കുമ്പോള്‍ തന്നെ കഴിഞ്ഞ കുറെകാലങ്ങളായി ജോസഫ് വിഭാഗം പാര്‍ട്ടിയില്‍ വിഭാഗീയതുടെ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പാര്‍ട്ടിയുടെ സുവര്‍ണ്ണജൂബിലിയുടെ ഭാഗമായി നടത്തിയ സമൂഹവിവാഹം, മഹാസമ്മേളനം തുടങ്ങിയ ചടങ്ങിന്റെയെല്ലാം ശോഭകെടുത്തുന്ന തരത്തില്‍ വിവാദ പ്രസ്താവനകളിലൂടെ പി.ജെ ജോസഫ് രംഗത്ത് വന്നിരുന്നു. ചരല്‍ക്കുന്നില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന ക്യാമ്പില്‍ 14 ജില്ലാ പ്രസിഡന്റുമാരും ഏകകണ്ഠമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി തീരുമാനിച്ച  കേരളയാത്രയുടെ പതാക ജോസ് കെ.മാണിക്ക് കൈമാറിയതിന് ശേഷം ആ യാത്രയ്ക്ക് എതിരായും ജോസഫ് തുടര്‍ച്ചയായ പ്രസ്ഥാവനകളുമായി രംഗത്ത് വന്നിരുന്നു. ഏറ്റവും ഒടുവില്‍ കെ.എം മാണിയോടോ പാര്‍ട്ടി നേതൃത്തോടെ ആലോചിക്കാതെ കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും, മതമേലധ്യക്ഷന്മാരെയും, മാധ്യമസ്ഥാപനങ്ങളിലും സന്ദര്‍ശിച്ച് സ്ഥാനാര്‍ത്ഥിത്വം ആവര്‍ത്തിക്കുകയും ചെയ്തു. ഇത്തരം വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. കെ.എം മാണിയുടെ വിയോഗത്തെത്തുടര്‍ന്ന് പാര്‍ട്ടി ഒറ്റക്കെട്ടായി പോകണം എന്ന പൊതുവികാരം തകര്‍ത്തത് ജോസഫ് ഗ്രൂപ്പിന്റെ ഏകാധിപത്യ നിലപാടുകളാണ്. ഇപ്പോള്‍ സമവായം വേണം എന്ന് പറയുന്നവര്‍ തന്നെയാണ് ആരോടും ആലോചിക്കാതെ നിയമസഭാസ്പീക്കര്‍ക്കും, ഇലക്ഷന്‍ കമ്മീഷനും കത്ത് നല്‍കിയത്. പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ തോമസ് ചാഴിക്കാടന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിനുശേഷം പാര്‍ട്ടിയിലെ ജനാധിപത്യത്തിന്വേണ്ടി പൊരുതും എന്ന് പറഞ്ഞ പി.ജെ ജോസഫ് തന്നെയാണ് സംസ്ഥാന കമ്മറ്റി വിളിക്കില്ല എന്ന നിലപാടിലൂടെ പാര്‍ട്ടിയുടെ ആഭ്യന്തര ജനാധിപത്യത്തെ തകര്‍ക്കുന്നത്.

  1. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് സി.എഫ് തോമസിനെ ഉയര്‍ത്തികാട്ടുന്നതിന്റെ പേരില്‍ പി.ജെ ജോസഫിന് വ്യക്തമായ അജണ്ടയുണ്ട്. സി.എഫ് തോമസ് ചെയര്‍മാന്‍ ആകുന്നതിനേക്കാള്‍ ജോസ് കെ.മാണിയെ ഒരു കാരണവശാലും ചെയര്‍മാന്‍ ആക്കരുത് എന്ന ഗൂഡലക്ഷ്യമാണ് ജോസഫ് വിഭാഗത്തിന്റെ നീക്കത്തിന് പിന്നില്‍. അനാരോഗ്യം കാരണം ബുദ്ധിമുട്ട് നേരിടുന്ന സി.എഫ് തോമസ് ചെയര്‍മാനായാല്‍ ഇത് മുതലെടുത്ത് പാര്‍ട്ടിയിലെ സമ്പൂര്‍ണ്ണ അധികാരകേന്ദ്രമാകാനും പാര്‍ട്ടി പൂര്‍ണ്ണമായി കൈപിടിയിലാക്കാനും വഴിയൊരുക്കുന്ന ഈ തന്ത്രത്തിന് പിന്നില്‍ ജോയ് എബ്രഹാമിന്റെ കുടില ബുദ്ധിയാണ്. പ്രത്യക്ഷത്തില്‍ നിര്‍ദോശം എന്ന് തോന്നാവുന്ന ഈ നിര്‍ദേശം അവതരിപ്പിച്ച് പൊതുസമ്മതമുണ്ടാക്കി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുവാനാണ് ഈ പുതിയ നീക്കം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker