കോട്ടയം: ചെയര്‍മാന്‍ സ്ഥാനത്തേച്ചൊല്ലി കേരള കോണ്‍ഗ്രസ് എം. പിളരുമ്പോള്‍ സങ്കീര്‍മമായ നിയമയുദ്ധങ്ങളിലേക്കാവും ഇനി പാര്‍ട്ടി നീങ്ങുക.കെ.എം.മാണിയുടെ പേരിലുള്ള പാര്‍ട്ടിയുടെ ഔദ്യഗിക ചെയര്‍മാന്‍ നിലവില്‍ പി.ജെ.ജോസഫ് തന്നെയാണെന്ന് ജോസഫ് വിഭാഗം വാദിയ്ക്കുന്നു. പാര്‍ട്ടി ഭരണഘടനയനുസരിച്ച് ചെയര്‍മാന്‍ മരിച്ചാല്‍ ചെയര്‍മാന്റെ അധികാരങ്ങള്‍ പൂര്‍ണമായി വര്‍ക്കിംഗ് ചെയര്‍മാനില്‍ നിഷിദ്ധമാണ്.സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കുന്നതടക്കമുള്ള നിര്‍ണായകമായ തീരുമാനങ്ങളെടുക്കേണ്ടതും ചെയര്‍മാനാണ്.ചെയര്‍മാനും പ്രധാനപ്പെട്ട നേതാക്കളും കഴിഞ്ഞാല്‍ സംഘടനാപരമായി കാര്യങ്ങളില്‍ നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതും നടപ്പിലാക്കേണ്ടതും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ്. നിലവിലെ ജനറല്‍ സെക്രട്ടറി ജോയ് തോമസും യോഗത്തില്‍ പങ്കെടുത്തില്ല.
പാര്‍ട്ടി എം.എല്‍.എ മാരുടെ കണക്കെടുത്താല്‍ മുന്‍തൂക്കം ജോസഫ് വിഭാഗത്തിനാണ്.പി.ജെ.ജോസഫ്,മോന്‍സ് ജോസഫ്,സി.എഫ് തോമസ് എന്നിവര്‍ മാണി പക്ഷത്തും റോഷി അഗസ്റ്റിന്‍.എന്‍.ജയരാജ് എന്നിവര്‍ ജോസ് കെ മാണി പക്ഷത്തും നിലയുറപ്പിയ്ക്കുന്നു.എട്ടു ജില്ലാ പ്രസിഡണ്ടുമാരാണ് ഇന്ന് കോട്ടയത്ത് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. 6 പേര്‍ ജോസഫിന് പിന്തുണ പ്രഖ്യാപിച്ചു വിട്ട് നിന്നും.
സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ഭൂരിപക്ഷവും ഇന്നു നടന്ന യോഗത്തില്‍ പങ്കെടുത്തതായാണ് അവകാശവാദം. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയടക്കം ജോസഫ് വിഭാഗം പാര്‍ട്ടി നേതൃത്വം എന്ന തരത്തില്‍ സമീപിയ്ക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞുമറിയും.
പിളര്‍പ്പ് പൂര്‍ത്തിയായി,എം.എല്‍.എ മാര്‍ കൂടുതല്‍ ജോസഫ് ഗ്രൂപ്പിന്,സംസ്ഥാന കമ്മിറ്റിയിലും ജില്ലാ ഘടകത്തിലും മേല്‍ക്കൈയ്യെന്ന് ജോസ് കെ മാണി, ഇനി പോരാട്ടം കോടതിയില്‍
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News