24.6 C
Kottayam
Monday, October 21, 2024

മുഹമ്മദൻസിനെ കൊല്‍ക്കത്തയിൽ കീഴടക്കി മഞ്ഞപ്പട; ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ കുപ്പിയെറിഞ്ഞ് മുഹമ്മദൻസ് ആരാധകർ

Must read

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം ജയം. ലീഗിലെ അരങ്ങേറ്റക്കാരായ കൊല്‍ക്കത്ത മുഹമ്മദന്‍സിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് കീഴടക്കിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ജയവുമായി മടങ്ങിയത്.

കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്റ്റേഡിയത്തില്‍ ക്വാമി പെപ്രയും ജീസസ് ജിമെനെസുമാണ് ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കിയത്. മുഹമ്മദന്‍സിന്റെ ഏക ഗോള്‍ പെനാല്‍റ്റിയിലൂടെ എം. കസിമോവ് സ്വന്തമാക്കി.

പരിക്കുമാറി അഡ്രിയാന്‍ ലൂണ ആദ്യ ഇലവനില്‍ ഇറങ്ങിയ മത്സരത്തില്‍ തുടക്കത്തില്‍ മുഹമ്മദന്‍സിനായിരുന്നു മുന്‍തൂക്കം. 11-ാം മിനിറ്റില്‍ മുഹമ്മദന്‍സ് താരം വാന്‍ലാല്‍സുദികയുമായി കൂട്ടിയിടിച്ച് ലൂണയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചികിത്സതേടിയതിന് ശേഷമാണ് ലൂണ തുടര്‍ന്ന് കളിച്ചത്.

27-ാം മിനിറ്റില്‍ കാര്‍ലോസ് ഫ്രാന്‍സയെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സോം കുമാര്‍ ബോക്‌സില്‍ വീഴ്ത്തിയതിന് മുഹമ്മദന്‍സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത കസിമോവ് പന്ത് വലയിലെത്തിച്ച് മുഹമ്മദന്‍സിനെ മുന്നിലെത്തിച്ചു.

67-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മറുപടിയെത്തി. പകരക്കാരനായി ഇറങ്ങി രണ്ടു മിനിറ്റിനുള്ളില്‍ ക്വാമി പെപ്രയാണ് ബ്ലാസ്റ്റേഴ്‌സിനെ ഒപ്പമെത്തിച്ചത്. ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന പന്ത് നോഹ സദോയി മറിച്ചുനല്‍കിയത് ഒടിയെത്തിയ പെപ്ര വലയിലാക്കുകയായിരുന്നു.

തുടര്‍ന്ന് 75-ാം മിനിറ്റില്‍ ജിമെനെസ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോളും സ്വന്തമാക്കി. ഇടതുവിങ്ങില്‍ നിന്ന് നവോച്ച സിങ് ഉയര്‍ത്തി നല്‍കിയ പന്ത് കിടിലനൊരു ഹെഡറിലൂടെ ജിമെനെസ് വലയിലാക്കുകയായിരുന്നു.

മത്സരത്തിനിടെ കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്റ്റേഡിയത്തിലെ കാണികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മത്സരം തടസപ്പെട്ടു. മുഹമ്മദന്‍സിന് അനുകൂലമായ ഒരു പെനാല്‍റ്റി നിഷേധിച്ചതാണ് കാണികളെ ചൊടിപ്പിച്ചത്. ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോള്‍ നേടിയതിനു പിന്നാലെ കാണികള്‍ കളിക്കാര്‍ക്കു നേരെ കുപ്പികളും മറ്റുമെടുത്ത് എറിഞ്ഞു.

ഇതോടെ റഫറി മത്സരം നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഒടുവില്‍ മുഹമ്മദന്‍സിന്റെ ആരാധക സംഘം കാണികളെ ശാന്തരാക്കിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. 10 മിനിറ്റിലേറെ സമയം മത്സരം തടസപ്പെട്ടു.ജയത്തോടെ അഞ്ചു കളികളില്‍ നിന്ന് എട്ടു പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും കണ്ണീർ ഫൈനൽ;വനിതാ ടി20 ലോകകപ്പ് കിരീടം ന്യൂസീലൻഡിന്

ദുബായ്: വനിതാ ടി20 ലോകകപ്പ് കിരീടം ന്യൂസീലന്‍ഡിന്. ഞായറാഴ്ച നടന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കന്‍ വനിതകളെ 32 റണ്‍സിന് കീഴടക്കിയാണ് ന്യൂസീലന്‍ഡ് തങ്ങളുടെ കന്നിക്കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം സ്വന്തം നാട്ടില്‍നടന്ന ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റ...

തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ; കേന്ദ്രത്തിന്റെ ഉത്തരവ് അം​ഗീകരിക്കാനാവില്ലെന്ന് സംസ്ഥാനം

തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ. കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവിനെതിരെ സംസ്ഥാനം രം​ഗത്തെത്തി. ഒരു കാരണവശാലം അം​ഗീകരിക്കാനാവാത്ത നിബന്ധനകളാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രി കെ. രാജൻ പ്രതികരിച്ചു.നിലവിലുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടാല്‍ തൃശ്ശൂരിലെ സ്വരാജ്...

ശക്തമായി തിരിച്ചടിച്ച് ഹിസ്ബുള്ള; ഇസ്രയേലിനെ ലക്ഷ്യമാക്കി ലെബനനിൽനിന്ന് 100 റോക്കറ്റുകൾ

ടെൽ അവീവ്: ഹിസ്ബുള്ളയെ ലക്ഷ്യംവെച്ച് ലെബനനിൽ കര, വ്യോമ ആക്രമണം ഇസ്രയേൽ ശക്തമാക്കുന്നതിനിടെ തിരിച്ചടിച്ച് ഹിസ്ബുള്ള. ഇസ്രയേലിലെ വിവിധ പ്രദേശങ്ങൾ ലക്ഷ്യം വെച്ച് ലെബനനിൽനിന്ന് നൂറോളം റോക്കറ്റുകളെത്തിയതായി റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. ഞായറാഴ്ച...

രമ്യ ഹരിദാസിനെ പിന്‍വലിയ്ക്കുമോ? നിര്‍ണ്ണായക തീരുമാനമെടുത്ത്‌ യു.ഡി.എഫ്, അന്‍വറുമായിചർച്ചകൾ തുടരും

പാലക്കാട്: പിവി അന്‍വര്‍ ആവശ്യപ്പെട്ടത് പോലെ സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് സമവായ ചര്‍ച്ച വേണ്ടെന്ന് യു.ഡി.എഫ്. പാലക്കാടും ചേലക്കരയിലും പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കും. അന്‍വറുമായി അനുനയ നീക്കങ്ങള്‍ തുടരുകയും ചെയ്യുമെന്നും യുഡിഎഫ് നേതൃത്വം...

മാസങ്ങൾ നീണ്ട ആസൂത്രണം, കൊലയാളിയുമായി അടുപ്പം, കില്ലർ ഗ്രൂപ്പിനെ കുടുക്കിയത് മുംബൈയിലെ പ വെല്ലുന്ന ഓപ്പറേഷൻ, അറസ്റ്റ്

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാല്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ട ബിഷ്ണോയ് ഗ്യാങിലെ പ്രധാന ഷൂട്ടറെ മുംബൈ പോലീസ് കുടുക്കിയത് തന്ത്രപരമായി. ബിഷ്ണോയി ഗ്യാങിലെ പ്രധാന ഷൂട്ടറായ സുഖ എന്ന് വിളിക്കപ്പെടുന്ന സുഖ്ബീര്‍...

Popular this week