കൊച്ചി: ഒരു മുസ്ലീം സംഘടനയുമായും തനിക്ക് ബന്ധമില്ലെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷ.മുഖ്യമന്ത്രി പിണറായി വിജയന്റെ ഒളിയമ്പിന് മറുപടി പറയുകയായിരുന്നു കെമാല്‍ പാഷ.
തന്നെ വിമര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രി അല്പം കൂടി ഉത്തരവാദിത്തം പുലര്‍ത്തണമായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ഒപ്പമാണെന്ന് പറയുകയും നിയമത്തെ അനുകൂലിക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.ആഭ്യന്തര വകുപ്പിനെ വിമര്‍ശിക്കുന്നതാകാം മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മുന്‍പന്തിയില്‍ താനുണ്ട്. അതു ആര് നടത്തിയാലും ഉണ്ടാകുമെന്നും കെമാല്‍ പാഷ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News