ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍നിന്ന് 228 കിലോ സ്വര്‍ണം കാണാതായെന്ന് ആരോപിച്ച് രംഗത്തെത്തിയ ജ്യോതിര്‍മഠം ശങ്കരാചാര്യന്‍ സ്വാമി അവിമുക്തേശ്വരാന്ദ സരസ്വതിയ്ക്ക് മറുപടിയുമായി ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ അജേന്ദ്ര അജയ്. സ്വാമിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ താന്‍ വെല്ലുവിളിക്കുകയാണെന്നും അജയ് പറഞ്ഞു.
അദ്ദേഹത്തിന്റെ പക്കല്‍ തെളിവുണ്ടെങ്കില്‍ അധികാരികളോട് അന്വേഷണം ആവശ്യപ്പെടണമായിരുന്നു. ഇനി അതില്‍ വിശ്വാസമില്ലെങ്കില്‍ കോടതിയെ സമീപിക്കാം. ക്ഷേത്രത്തിന്റെ മഹത്വം വ്രണപ്പെടുത്തി വിവാദമുണ്ടാക്കാന്‍ അദ്ദേഹത്തിന് അവകാശമില്ല. കോണ്‍ഗ്രസ് അജണ്ട നടപ്പാക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇത്തരമൊരു ആരോപണവുമായി രം?ഗത്തെത്തിയതെങ്കില്‍ അത് ദൗര്‍ഭാ?ഗ്യകരമാണെന്നും അജേന്ദ്ര അജയ് കൂട്ടിച്ചേര്‍ത്തു.
കേദാര്‍നാഥ് ക്ഷേത്രത്തില്‍നിന്ന് 228 കിലോ സ്വര്‍ണം കാണാതായെന്നായിരുന്നു ജ്യോതിര്‍മഠം ശങ്കരാചാര്യന്‍ സ്വാമി അവിമുക്തേശ്വരാന്ദ സരസ്വതിയുടെ ആരോപണം. വലിയ സ്വര്‍ണ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ആരാധനാലയങ്ങളിലേക്ക് രാഷ്ട്രീയക്കാര്‍ കടന്നുകയറുകയാണെന്നും അദ്ദേഹം ആരോപിച്ചു.