CrimeFeaturedKeralaNews

കാർത്തിപ്പള്ളിയിലെ 13 കാരിയുടെ മരണം : അമ്മ അറസ്റ്റിൽ

ആലപ്പുഴ: കാർത്തിപ്പള്ളിയിലെ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനി വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ അമ്മ അശ്വതിയെ പോലീസ് അറസ്റ്റ് ചെയ്തു.
തൃക്കുന്നപ്പുഴ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്
ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.അമ്മ കുട്ടിയെ നിരന്തരം മർദ്ധിച്ചിരുന്നതായി. നാട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നു.

കാര്‍ത്തികപ്പള്ളി മഹാദേവികാട് ചിറ്റൂര്‍ വീട്ടില്‍ അശ്വതിയുടെ മകള്‍ ഹര്‍ഷയെ (13) ഞായറാഴ്ചയാണ് രാവിലെ വീട്ടില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യ വിവാഹത്തിലെ മകളായ ഹര്‍ഷയെ അശ്വതി നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ നേരത്തേ ആരോപിച്ചിരുന്നു. അശ്വതിയ്ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മൃതദേഹവുമായെത്തിയ ആംബുലന്‍സ് തടഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker