NationalNews

കർണാടക സർക്കാർ വീഴും;60 എം.എല്‍.എമാരുടെമാരുടെ പിന്തുണയുള്ള മന്ത്രി ബിജെപിയുമായി ചർച്ച നടത്തി:കുമാരസ്വാമി

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാരില്‍ അട്ടിമറി നടക്കുമെന്ന് അവകാശപ്പെട്ട്‌ ജെഡിഎസ് സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി. ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകരുമെന്ന് പറഞ്ഞ കുമാരസ്വാമി ഒരു ഉന്നത മന്ത്രി ബിജെപി കേന്ദ്ര നേതൃത്വവുമായി ഇതിനോടകം ചര്‍ച്ച നടത്തിയെന്നും പറയുകയുണ്ടായി.

ഹസ്സനില്‍ ഞായറാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് കുമാരസ്വാമിയുടെ അവകാശവാദം. 50-60 എംഎല്‍എമാരുമായി പുറത്ത് വരുമെന്നാണ് ഒരു മന്ത്രി ബിജെപി നേതൃത്വത്തിന് ഉറപ്പ് നല്‍കിയതെന്നും കുമാരസ്വാമി പറഞ്ഞു.

‘ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയില്‍ ചേരാനുള്ള അപേക്ഷയുമായി ഒരു മന്ത്രി കേന്ദ്രത്തിലെ നേതാക്കളുടെ അടുത്തേക്ക് പോയി. 50-60 എം.എല്‍.എ.മാര്‍ക്കൊപ്പം പാര്‍ട്ടിയില്‍ ചേരാന്‍ ആറ് മാസത്തേക്ക് സാവകാശം ഈ മന്ത്രി തേടിയിട്ടുണ്ട്’ കുമാരസ്വാമി പറഞ്ഞു. എന്നാല്‍, കോണ്‍ഗ്രസ് മന്ത്രിയുടെ പേര് പറയാന്‍ അദ്ദേഹം തയ്യാറായില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം എന്തും സംഭവിക്കാം. മഹാരാഷ്ട്രയില്‍ സംഭവിച്ചതിന് സമാനമായത് ഇവിടെയും സംഭവിക്കാം. ഒരാളും പാര്‍ട്ടിയോട് പ്രതിബദ്ധതയോ കൂറോ ഉള്ളവരല്ല. വ്യക്തിപരമായ നേട്ടങ്ങള്‍ മാത്രമാണ് അവര്‍ നോക്കുന്നത്. രാഷ്ട്രീയത്തില്‍ ഇത് എല്ലാ കാലത്തും സംഭവിച്ചിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 135 സീറ്റ് നേടിയ കോണ്‍ഗ്രസിന്റെ സ്ഥിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്താകുമെന്ന് നമുക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker