കണ്ണൂര്‍: ലോക്ക് ഡൗണിനിടെ അനുമതിയില്ലാതെ കണ്ണൂര്‍ ഡിഎഫ്ഒ സംസ്ഥാനം വിട്ടു. കണ്ണൂര്‍ ഡിഎഫ്ഒ കെ ശ്രീനിവാസാണ് കുടുംബത്തോടൊപ്പം കാറില്‍ സ്വദേശമായ തെലങ്കാനയിലേക്ക് പോയത്. അവധിക്കുള്ള ശ്രീനിവാസിന്റെ അപേക്ഷ വനംവകുപ്പ് മേധാവി നിരസിച്ചിരുന്നു.
<p>കൊറോണ പശ്ചാത്തലത്തില്‍ വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കേണ്ട ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് അനുമതിയില്ലാതെ ലീവെടുത്ത് സംസ്ഥാനം വിട്ടത്. ശനിയാഴ്ച വൈകീട്ടാണ് ഇയാള്‍ കുടുംബത്തോടൊപ്പം യാത്ര തിരിച്ചത്.</p>
<p>വയനാട് അതിര്‍ത്തിയിലൂടെ കര്‍ണ്ണാടകയില്‍ കടന്നാണ് ഇയാള്‍ നാട്ടിലേക്ക് പോയത്. സംഭവത്തില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വനം വകുപ്പ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. ശ്രീനിവാസിനെതിരെ കടുത്ത നടപടിയുണ്ടായേക്കും.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News