EntertainmentNationalNews

കന്നഡ നടൻ സമ്പത്ത് ജെ റാം വീട്ടിൽ മരിച്ച നിലയിൽ

കന്നഡയിലെ ജനപ്രിയ ടെലിവിഷൻ താരം സമ്പത്ത് ജെ റാമിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബം​ഗളൂരുവിലെ നേലമം​ഗലയിൽ ശനിയാഴ്ചയാണ് സംഭവം. അഭിനയത്തിൽ അവസരങ്ങൾ കുറഞ്ഞതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസ് നി​ഗമനം.

സമ്പത്തിന്റെ മരണവിവരം സുഹൃത്തും നടനുമായ രാജേഷ് ധ്രുവ സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ ഒരു വീഡിയോയും രാജേഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈയിടെ രാജേഷ് സംവിധാനം ചെയ്ത ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ എന്ന ചിത്രത്തിൽ സമ്പത്ത് വേഷമിട്ടിരുന്നു. അ​ഗ്നിസാക്ഷിയാണ് സമ്പത്തിനെ ശ്രദ്ധേയനാക്കിയ ടെലിവിഷൻ‌ പരമ്പര.

സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് സമ്പത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് ഇപ്പോഴുമെത്തുന്നത്. കഴിഞ്ഞവർഷമായിരുന്നു സമ്പത്തിന്റെ വിവാഹം. താരത്തിന്റെ സ്വദേശമായ എൻ.ആർ പുരയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker