News

കമല്‍ ഹാസന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; വര്‍ഗീയ ധ്രുവീകരണത്തിനെതിരെ പോരാടുമെന്ന് താരം

കോയമ്പത്തൂര്‍: മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് താരം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി എന്തിനാണ് കോയമ്പത്തൂര്‍ സൗത്ത് മണ്ഡലം തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് മാധ്യമങ്ങള്‍ക്ക് കമല്‍ഹാസന്‍ ഉത്തരം നല്‍കി. പ്രദേശത്ത് വര്‍ഗീയ ധ്രുവീകരണം നടക്കുന്നുണ്ടെന്നും അതുകൊണ്ട് അതിനെതിരെ പേരാടണമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിലെ വികസനവും കമല്‍ ഹാസന്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. വിമാനത്താവളം വികസനത്തില്‍ മുന്‍ നേതാക്കള്‍ വരുത്തിയ വീഴ്ചയും, ഡ്രെയിനേജ് ഇല്ലാത്തതും, നല്ല റോഡോ, വഴിവിളക്കുകളോ ഇല്ലാത്തതുമെല്ലാം കമല്‍ ഹാസന്‍ ചൂണ്ടിക്കാണിച്ചു.

മാഞ്ചസ്റ്റര്‍ ഓഫ് സൗത്ത് എന്നറിയപ്പെടുന്ന നഗരത്തിന്റെ പ്രൗഢിയും പകിട്ടും നഷ്ടപ്പെടാതിരിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും കമല്‍ ഹാസന്‍ വാഗ്ദാനം നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button