NationalNews

കട്ടക്കിൽ എക്‌സ്പ്രസ് ട്രെയിനിൻ്റെ കോച്ചുകൾ പാളംതെറ്റി; 25 പേർക്ക് പരിക്ക്

ഭുവനേശ്വര്‍: ഒഡിഷയിലെ കട്ടക്കില്‍ തീവണ്ടിയുടെ 11 കോച്ചുകള്‍ പാളം തെറ്റി. എസ്എംവിടി ബെംഗളൂരു-കാമാഖ്യ എസി എക്പ്രസിന്റെ (12551) കോച്ചുകളാണ് പാളം തെറ്റിയത്. 11.45-ഓടെ നെര്‍ഗുണ്ഡിക്ക് സമീപം മന്‍ഗൗളിയിലാണ് സംഭവം.

25-ഓളം പേര്‍ക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. യാത്രക്കാരെ മാറ്റാന്‍ ഒരു ട്രെയിനും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

അപകടകാരണം വ്യക്തമല്ല. സംഭവത്തെത്തുടര്‍ന്ന് മൂന്ന് തീവണ്ടി സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഈസ്റ്റ്- കോസ്റ്റ് റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അശോക് കുമാര്‍ മിശ്ര അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker