KeralaNewsPolitics

‘യുഡിഎഫ് അധികാരത്തിൽ വന്നാൽ പിണറായിക്ക് കൽത്തുറുങ്ക്; ജയരാജന്റെ തലയിലുള്ളത്‌ തരിയുണ്ടയോ? കണ്ണൂരിൽ ആഞ്ഞടിച്ച്‌ സുധാകരൻ

കണ്ണൂര്‍: എന്നും അധികാരത്തിലിരിക്കുമെന്ന് വിചാരിക്കേണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്നാല്‍ പിണറായിക്ക് കല്‍ത്തുറങ്ക് ഒരുക്കുമെന്നും പ്രവര്‍ത്തകരുടെ നിറഞ്ഞ കൈയ്യടിക്കിടെയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു കെ സുധാകരന്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിങ്ങള്‍ക്ക് ഒരുസ്ഥാനമുണ്ടെന്നു ഓര്‍ക്കണമെന്നും രാഷ്ട്രീയ ജീവിതത്തിന്റെ അവസാന കാലം കഴിയേണ്ടിവരുമെന്ന് ഓര്‍ക്കണമെന്നും കെ.സുധാകരന്‍ പറഞ്ഞു.

എത്രതവണ എന്നെ കൊല്ലാന്‍ നോക്കി, പേരാവൂരില്‍ വെച്ചു താഴെ ചൊവ്വ വച്ചു എന്നെ അക്രമിച്ചു, പരിയാരത്തുവെച്ചും മട്ടന്നൂരില്‍ വെച്ചും എന്നെ അക്രമിച്ചു. മട്ടന്നൂരില്‍ മരണത്തിന്മുന്‍പില്‍ കണ്ടു. ബോംബും എന്റെ തലയും ഒരടി ദൂരം മാത്രം ബാക്കിയായിരുന്നു. എന്റെ തലയ്ക്കു പിന്നില്‍ വെച്ച സ്യൂട്ട് കേസ് ബോംബെറില്‍ ചിന്നിചിതറി, പുറകുവശത്ത് ബോംബിന്റെ ചീളുകള്‍ കൊണ്ടു മുറിഞ്ഞു. എത്രതവണ എന്നെ കൊല്ലാന്‍ നോക്കി എന്നിട്ടും താന്‍ മരിച്ചില്ലെന്നും നിങ്ങള്‍ക്ക് എന്നെ കൊല്ലാന്‍ കഴിയില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

എന്നോടൊപ്പമുളള എത്രചെറുപ്പക്കാരെ നിങ്ങള്‍ കൊന്നു. മാഹിപാലത്തിനടുത്തുവെച്ചു എത്ര പേരുടെ ചിന്നിചിതറിയ മൃതദേഹം ഏറ്റുവാങ്ങിയെന്നു ഓര്‍ക്കണമെന്നും സുധാകരന്‍ പറഞ്ഞു. പ്രശാന്ത് ബാബു എന്റെ താല്‍ക്കാലിക ഡ്രൈവറാണ് വല്ലപ്പോഴും എന്റെ ഡ്രൈവറായി വരുന്നതാണ്. അയാളുടെ മൊഴിയിലാണ് പൊലിസ് കേസെടുത്തത്. കരുണാകരന്‍ ട്രസ്റ്റിനു വേണ്ടി വാങ്ങിയ അതുവാങ്ങിയ മുഴുവനാളുകള്‍ക്കും ഷെയര്‍ പണം എന്നോ തിരിച്ചു കൊടുത്തതാണ്. അതു പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞതാണ്. കേരളത്തില്‍ നരേന്ദ്രമോദിയായിട്ടാണ് പിണറായി വിജയന്‍ ജീവിക്കുന്നത്. എനിക്ക് ഒരു സിപിഎമ്മുകാരന്റെയും ഔദാര്യം വേണ്ട, അവരുടെ ഔദാര്യത്തിലല്ല ഞാന്‍ ജീവിച്ചത്.

ഒരു തട്ടിപ്പും വെട്ടിപ്പും നടത്തിയ പാരമ്പര്യം എനിക്കില്ല. അതു ഇവിടുത്തെ സിപിഎമ്മുകാരെ ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. മോന്‍സന്റെ വീട്ടില്‍ ഞാന്‍ മാത്രമാണോ പോയത്, മോന്‍സസനെ കര്‍മ്മശ്രേഷ്ഠ അവാര്‍ഡ് നല്‍കി ആദരിച്ചത് ഇടതു പക്ഷ സര്‍ക്കാരാണ്. അതു ഞാനല്ല, മോന്‍സന്റെ വീട്ടില്‍ ഞാനും പോയിട്ടുണ്ട്. അന്ന് അദ്ദേഹത്തെ കുറിച്ചു എന്റെ മനസില്‍ മറ്റൊരു അഭിപ്രായമുണ്ടായിരുന്നില്ല. ചെറിയൊരു അസുഖം ചികിത്സിക്കാനാണ് അന്നവിടെ പോയത്. ഞാന്‍ മാത്രമല്ല, സിനിമാതാരങ്ങളും ഡിജിപിയും ചീഫ് സെക്രട്ടറിയും ഉന്നതരായ ഉദ്യോഗസ്ഥരുമവിടെയുണ്ടായിരുന്നു.

തനിക്കെതിരെ പരാതി കൊടുത്തവരില്‍ ആരെയും ഇതുവരെ കണ്ടിയിട്ടില്ല. ഞാന്‍ പണം വാങ്ങിയോയെന്നു ആര്‍ക്കും അറിയില്ല. ഈക്കാര്യം നേരിട്ടു ഞാന്‍ ചോദിച്ചിട്ടുണ്ട്. എന്നിട്ടും കേസില്‍ പ്രതിയാക്കാന്‍ നോക്കുകയാണ് പോലീസ് ചെയ്തത്. എന്റെ പേരുപറയാന്‍ പോലീസുകാര്‍ മോന്‍സനെ ഭീഷണിപ്പെടുത്തി നോക്കി. അതു അയാള്‍ തന്നെ പറഞ്ഞിട്ടുണ്ട്.

മരണത്തെ മുഖാമുഖം കണ്ടു രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കാന്‍ സുധാകരനാവുമെങ്കില്‍ അതിന്റെ പതിന്‍മടങ്ങു മുന്‍പോട്ടുപോകാന്‍ എനിക്ക് ശേഷിയുണ്ട്. കരുത്തുണ്ടെന്നു ഓര്‍ക്കണം. എന്നെ കേസില്‍ പ്രതിയാക്കാം പക്ഷെ ശിക്ഷിക്കാനാവില്ല. അതുകോടതിയാണ് തീരുമാനിക്കേണ്ടത്. ഇ.പി ജയരാജന്‍ വധക്കേസിലെ പ്രതികളെ ശിക്ഷിച്ചിട്ടും അവര്‍ പുറത്തിറങ്ങിയിട്ടും കെ സുധാകരന്‍ പ്രതിയാക്കാന്‍ ഇപ്പോഴും കേസ് കോടതിയിലുണ്ട്. അടുത്ത മാസം അതിന്റെ വിധി വരാനുണ്ട്. ആ കേസിലും തന്നെ കുറ്റവിമുക്തനാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുധാകരന്‍.

ജയരാജന്റെ തലയില്‍ ഉണ്ടയുണ്ടെന്നു പറയുന്നു. അതുകാണിക്കൂവെന്ന് പറഞ്ഞപ്പോള്‍ അതു അലിഞ്ഞു പോയെന്നാണ് പറയുന്നത്. അപ്പോള്‍ തരിയുണ്ടയാണോ ജയരാജന്റെ തലയിലെന്നും സുധാകരന്‍ ചോദിച്ചു. അതുകൊണ്ടു നുണപ്രചരിപ്പിച്ചു എന്നെ വേട്ടയാടാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി. മോന്‍സണ്‍ കേസില്‍ എന്നെ ചോദ്യം ചെയ്തു. പോക്‌സോ കേസില്‍ കുടുക്കാന്‍ നോക്കി., വിദേശത്തു നിന്നും കിട്ടാനുളള ഇരുന്നൂറുകോടി രൂപ കിട്ടാന്‍ വേണ്ടി എന്നോടു പരാതിക്കാര്‍ ആരും സംസാരിച്ചില്ല. അതു മോന്‍സണ്‍ പറഞ്ഞിട്ടാണെന്നാണ് അവര്‍ പറയുന്നത്ി മോന്‍സണ്‍ പറഞ്ഞിട്ടുണ്ടോയെന്നും തനിക്കിറയില്ലെന്നും സുധാകരന്‍ പറഞ്ഞു.

തന്നെ ചോദ്യം ചെയ്ത ഡിവൈഎസ്പി ഒരു പാടു ചോദ്യം ചെയ്തു. ഗോവിന്ദന്‍ പറഞ്ഞു പീഡനം നടക്കുമ്പോള്‍ സുധാകരന്‍ അവിടെയുണ്ടായിരുന്നുവെന്ന്. ക്രൈംബ്രാഞ്ചില്‍ നിന്നും വിവരം കിട്ടിയിട്ടുണ്ടെന്നാണ് എംവി ഗോവിന്ദന്‍ പറയുന്നത്. ദേശാഭിമാനി വായിച്ചിട്ടാണ് ഗോവിന്ദന്‍ ആരോപണമുന്നയിച്ചതെന്നും ഒരു രാഷ്ട്രീയ നേതാവിന് ചേരാത്ത വിധത്തില്‍ ഗോവിന്ദന്‍ തരം താണുവെന്നും സുധാകരന്‍ പറഞ്ഞു.


കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നടന്ന രാഷ്ട്രീയ വിശദീകരണയോഗത്തില്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷനായി. ബിആര്‍ എം ഷെഫീഖ്, ടി സിദ്ദിഖ്, എം ലിജു എന്നിവര്‍ പ്രസംഗിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker