FeaturedHome-bannerKeralaNews

‘മാല ഊരി തിരികെ പോയത് കപടഭക്തർ’; നിയമസഭയിൽ മന്ത്രി രാധാകൃഷ്ണൻ

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് മാല ഊരി തിരികെ പോയത് കപട ഭക്തരാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. യഥാർഥ ഭക്തരാരും ദർശനം നടത്താതെ തിരികെ പോയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. എം വിൻസന്റ് എംഎൽഎയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് നല്ല രീതിയിൽ ഇടപെട്ടു. പൊലീസ് ഇടപെട്ടില്ലെങ്കിൽ ഉണ്ടാകുന്ന പ്രയാസങ്ങൾ വേറെയാണ്. പൊലീസ് ശരിയായ മുൻകരുതലകൾ എടുത്തുവെന്നും മന്ത്രി പറഞ്ഞു.

ഇത്തവണത്തെ തീർത്ഥാടന കാലം ദുരിതപൂർണമായിരുന്നു. അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പമ്പയിൽ മാല ഊരി തിരികെ പോകേണ്ട അവസ്ഥ ഉണ്ടായെ’ന്നും വിൻസന്റ് എംഎൽഎ പറ‍ഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രി രംഗത്തെത്തിയത്. ശബരിമല മാസ്റ്റർ പ്ലാനിൻ്റെ പദ്ധതികൾക്കായി ഹൈപ്പവർ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പദ്ധതികൾ ശബരിമലയിൽ നടന്നു വരുന്നു. എന്നാൽ ഭൂമി ലഭ്യമാക്കുന്നതിൽ തടസങ്ങൾ നേരിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ശബരിമലയെ തകർക്കാനുള്ള വ്യാജ പ്രചാരണങ്ങൾക്ക് എതിരെ നടപടി എടുത്തോ എന്ന ജനീഷ് കുമാർ എംഎൽഎയുടെ ചോദ്യത്തിനും മന്ത്രി മറുപടി നൽകി. ശബരിമലയിൽ സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചുവെന്ന് വരുത്തി തീർക്കാൻ ഉള്ള ശ്രമം നടന്നു. കേസുകൾ എടുത്തിട്ടുണ്ട്. ശബരിമലയെ തകർക്കാൻ ചില വ്യാജ പ്രചരണം നടക്കുന്നു. ഭക്തരെ തല്ലിച്ചതച്ചുവെന്ന രീതിയിൽ വീഡിയോ വരുന്നു. കുഞ്ഞിൻ്റെ മരണമടക്കം ആശങ്ക ഉണ്ടാക്കുന്ന പ്രചാരണം നടന്നു. സൈബർ സെൽ വഴി അന്വേഷണവും കേസെടുക്കലും ആരംഭിച്ചതോടെ ഇതിന് ശമനമുണ്ടായെന്നും മന്ത്രി രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

താമസ സൗകര്യം ഉൾപ്പടെ വികസിപ്പിക്കേണ്ടതായുണ്ട്. ഇതിനായി കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതിന് കേന്ദ്രത്തിൻ്റെ സഹായം വേണ്ടതായുണ്ട്. അത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ശബരിമലയിലെ തിരക്കിൽ വ്യാജ പ്രചാരണം നടന്നു. ശബരിമലയിൽ ഉണ്ടായത് അഭൂതപൂർവമായ ഭക്തജനത്തിരക്കാണ്. തിരക്ക് നിയന്ത്രിക്കാൻ കൃത്യമായി ഇടപെട്ടു. ശബരിമലയെ തകർക്കാൻ ബോധപൂർവം പ്രചാരണം ഉണ്ടായോ എന്ന് സംശയിക്കുന്നു. സംഭവിക്കാത്ത കാര്യം സംഭവിച്ചു എന്ന് വരുത്തിത്തീർക്കാൻ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. 

ആന്ധ്രയിൽ നടന്ന അക്രമം ശബരിമലയിൽ നടന്നതെന്ന് വ്യാജമായി പ്രചരിപ്പിച്ചു. സൈബർ പൊലീസ്‌ നടപടി കടുപ്പിച്ചപ്പോൾ പ്രചാരണത്തിന് ശമനം ഉണ്ടായി. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് നല്ല രീതിയിൽ ഇടപെട്ടു. പൊലീസ് ഇടപെട്ടില്ലെങ്കിൽ ഉണ്ടാകുന്ന പ്രയാസങ്ങൾ വേറെയാണ്. പൊലീസ് ശരിയായ മുൻകരുതലകൾ എടുത്തുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker