കോഴിക്കോട്: റോഡരികില്‍ നിര്‍ത്തിയിട്ട ബസിന്റെ ഗ്ലാസ് അജ്ഞാതര്‍ എറിഞ്ഞ് തകര്‍ത്തു. കോഴിക്കോട് കൊടുവള്ളി കരുവന്‍പൊയില്‍ അങ്ങാടിയില്‍ നിർത്തിയിട്ടിരുന്ന ബസിന് നേരെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് ആക്രമണം ഉണ്ടായത്. കൊടുവള്ളി-പിലാശ്ശേരി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുല്‍ത്താന്‍ ബസിന്റെ ചില്ലാണ് എറിഞ്ഞ് തകര്‍ത്തത്.
ആക്രമണത്തിൽ ബസിന്റെ മുന്‍ഭാഗത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സുല്‍ത്താന്‍ എന്ന പേരിലുള്ള മറ്റൊരു ബസ്സിന് നേരെയും ദിവസങ്ങള്‍ക്ക് മുമ്പ് ആക്രമണമുണ്ടായതായി ജീവനക്കാര്‍ പറഞ്ഞു. 20,000 രൂപയുടെ നഷ്ടം സംഭവിച്ചതായും ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അറിയില്ലെന്നും ബസ് ഉടമകളായ ടിസി ഉവൈസ്, കളത്തിങ്ങല്‍ ഇര്‍ഷാദ് എന്നിവര്‍ പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്കും കൊടുവള്ളി പൊലീസ് സ്റ്റേഷനിലും ബസ് ഉടമകൾ പരാതി നൽകിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News