മാമ്മൂക്കോയ പറഞ്ഞതും ഒരു മകളോട് പറയാൻ പറ്റിയ കാര്യമല്ല,സുധീഷ് കാറിൽ യാത്ര ചെയ്യാൻ ആവശ്യപ്പെട്ടു;നടന്മാർക്കെതിരെ വെളിപ്പെടുത്തലുമായി ജൂനിയർ നടി
കോഴിക്കോട്: ഹേമകമ്മീഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി ജൂനിയർ ആർട്ടിസ്റ്റും എഴുത്തുകാരിയുമായ ജൂബിത. താരങ്ങളുടെ പേരുകൾ ഉൾപ്പെടെ പറഞ്ഞാണ് ആരോപണങ്ങൾ. ഇടവേള ബാബു, ഇടവേള ബാബു. അദ്ദേഹം എന്നോട് പറഞ്ഞത് ശരീരത്തെ കുറിച്ചുള്ള കാര്യങ്ങൾ തന്നെ ആണ്. അഡ്ജസ്റ്റ്മന്റ് ഉണ്ടെങ്കിൽ A.M.M.A-യിൽ കേറാം. ഒന്നരലക്ഷം രൂപയോ ഒന്നും വേണ്ട. അല്ലെങ്കിൽ ക്യാഷ് അടച്ചിട്ട് കയറണം. അതിന്റെ പേരിൽ 2018-ൽ വാക്കുതർക്കം ഉണ്ടായി.’ എന്ന് താരം പറയുന്നു.
മമ്മൂക്കോയ പറഞ്ഞതും ഒരു മകളോട് പറയാൻ പറ്റിയ കാര്യമല്ല. ആക്റ്റർ സുധീഷ് പലപ്പോഴും വിളിക്കുകയും അദ്ദേഹത്തിനോടൊപ്പം കാറിൽ യാത്ര ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു എന്നും ജുബിത വെളിപ്പെടുത്തി സാജു കൊടിയനുമായ് ഒന്നിച്ച് അഭിനയിക്കുന്ന വേളയിൽ അയാളും ഇത്തരത്തിൽ മോശമായി സമീപിച്ചിട്ടുണ്ടെന്നും താരം പറയുന്നു.
താൻ സ്‌ക്രിപ്റ്റുകൾ എഴുതി സൂക്ഷിക്കാറുണ്ട്. മമ്മൂട്ടിയുടെ സഹോദരിയുടെ മകന്റെ ഒരു സിനിമ നടക്കുമ്പോൾ അതിൽ ബിജുക്കുട്ടൻ ചേട്ടന്റെ ഭാര്യയായ പൊന്നു എന്ന കഥാപാത്രമായി വേഷമിട്ടിരുന്നു. തന്റെ സ്‌ക്രിപ്റ്റ് കണ്ട അസോസിയേറ്റ് അത് സിനിമയാക്കാമെന്നും പകരം ആവശ്യപ്പെട്ടത് ശരീരമായിരുന്നുവെന്നും നടി കുറ്റപ്പെടുത്തി.
കാററും മഴയും സിനിമയുടെ സംവിധായകൻ ഹരികുമാർ തനിക്ക് നല്ലൊരു വേഷം തന്നിരുന്നു. അതിന്റെ ഷൂട്ടിനിടെ മൂന്ന് ദിവസം കഴിഞ്ഞ് ഫോൺ ചെയ്ത് മഹാറാണിയുടെ ഓപ്പോസിറ്റുള്ള ലോഡ്ജിലേക്ക് എത്താൻ ആവശ്യപ്പെട്ടു. ആർക്കായാലും മനസിലാകും എന്തിനാണ് ലോഡ്ജിലേക്ക് വരാൻ ആവശ്യപ്പെട്ടതെന്ന്. വന്നില്ലെങ്കിൽ സീൻ കട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു