31.1 C
Kottayam
Thursday, May 2, 2024

ജെ പി നദ്ദ ബിജെപി അദ്ധ്യക്ഷ സ്ഥാനത്ത് 2024 ജൂൺ വരെ തുടരും,തീരുമാനം ഐക്യകണ്ഠേന എന്ന് അമിത് ഷാ

Must read

ദില്ലി:ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നദ്ദ തുടരും. ദില്ലിയില്‍ നടന്ന ദേശീയ നിര്‍ഹക സമിതിയിലെ തീരുമാനം അമിത് ഷായാണ് പ്രഖ്യാപിച്ചത്. കെ സുരേന്ദ്രനടക്കം സംസ്ഥാന അധ്യക്ഷന്മാര്‍ തുടരുന്നതിലും നിര്‍ഹക സമിതിയില്‍ ധാരണയായി.അടുത്ത വര്‍ഷം  പൊതു തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കേ  2024 ജൂണ്‍ വരെയാണ് ജെ പി നദ്ദയുടെ കാലാവധി നീട്ടിയത്. നിയമസഭ തെരഞ്ഞെടുപ്പുകളിലും നദ്ദയുടെ നേതൃത്വം പാര്‍ട്ടിയെ നയിക്കും.

ഗുജറാത്തിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പാര്‍ട്ടിക്കുണ്ടായ നേട്ടം എടുത്തു പറഞ്ഞാണ് നദ്ദയുടെ കാലവധി  നീട്ടുന്ന കാര്യം അമിത് ഷാ പ്രഖ്യാപിച്ചത്. കൊവിഡ് കാലത്ത് നദ്ദയുടെ നേതൃത്വം പാര്‍ട്ടിക്ക് പ്രയോജനപ്പെട്ടെന്നും അമിത് ഷാ അവകാശപ്പെട്ടു. 

തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ നിലവിലെ സംസ്ഥാന  അധ്യക്ഷന്മാരെ മാറ്റേണ്ടെന്നാണ് തീരുമാനം. ആ ആനുകൂല്യമാണ്  കെ സുരേന്ദ്രന് കിട്ടുന്നത്. സംസ്ഥാന ഭാരവാഹികളും തുടരും. യോഗത്തിൻ്റെ അവസാന ദിനമായ ഇന്ന്  സാമൂഹികം, സാമ്പത്തികം, ക്ഷേമ പദ്ധതികൾ, G20 വിഷയങ്ങളിൽ  പ്രമേയങ്ങൾ അവതരിപ്പിച്ചു.

മുസ്ലീം സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് സാമൂഹ്യ  പ്രമേയം വ്യക്തമാക്കുന്നു. കൊവിഡ് കാലത്തെ ഭരണ നിർവഹണവും, ക്ഷേമ പദ്ധതികൾ നടപ്പാക്കിയതിലും പ്രധാനമന്ത്രിയെ യോഗം  അഭിനന്ദിച്ചു. യോഗത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന തെരഞ്ഞെടുപ്പുകളിലെ തൻ്റെ കാഴ്ചപ്പാട്  അവതരിപ്പിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week