
പറ്റ്ന: ബിഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. ദൈനിക് ജാഗരൺ പത്രത്തിന്റെ കറസ്പോണ്ടന്റ് വിമൽ കുമാർ യാദവാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് ദാരുണ സംഭവമുണ്ടായത്. റാനിഗഞ്ച് ജില്ലയിലെ അരാരയിലെ വീട്ടിലെത്തിയ ആയുധധാരികളായ നാലംഗ സംഘം, വിമൽ കുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ബൈക്കുകളിലാണ് സംഘം വിമൽകുമാറിന്റെ വീട്ടിലെത്തിയത്. വെടിയേറ്റ് വീണ വിമൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആക്രമികളെ ഇതുവരെയും പിടികൂടാനായിട്ടില്ല.
നെഞ്ചിനായിരുന്നു വെടിയേറ്റത്. സംഭവസ്ഥലത്തുവെച്ച് തന്നെ ഇയാൾ കൊല്ലപ്പെട്ടു. എന്താണ് കൊലപാതകത്തിന് പിന്നിലെന്ന കാര്യം വ്യക്തമല്ല. അന്വേഷണം നടക്കുന്നതായാണ് വിവരം.മണൽമാഫിയകൾക്കെതിരേയും അഴിമതി വാർത്തകളും നിരന്തരം പുറത്തു കൊണ്ടുവന്നിരുന്നത് കൊണ്ട് തന്നെ വിമൽകുമാർ ഭീഷണി നേരിട്ടുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News